യു.എ.പി.എ: ഇടതു സർക്കാർ നിലപാട് വ്യക്തമാക്കണം -എസ്.ഐ.ഒ

കോഴിക്കോട്: ഭീകര നിയമമെന്ന് കണക്കാക്കുന്ന യു.എ.പി.എ ചുമത്തുന്നതിൽ കേരളത്തിലെ ഇടതു സർക്കാർ നിലപാട് വ്യക്തമാക് കണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. കിരാത നിയമങ്ങൾക്കെതിരെയാണ് എന്ന നയം ആവർത്തിക്കുന്ന ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോഴാണ് കേരളത്തിൽ ഏറ്റവും കൂടുതൽ യു.എ.പി.എ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഭരണകൂടവേട്ടയുടെ പേരിൽ വിമർശിക്കപ്പെടുമ്പോഴെല്ലാം പൊലീസ് മേധാവിയോട് വിശദീകരണം ചോദിച്ച് പൊതുജനത്തെ വഞ്ചിക്കുന്ന ഇരട്ടത്താപ്പ് നിലപാട് മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് സാലിഹ് കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനാസ് ടി.എ, സെക്രട്ടറിമാരായ ഷിയാസ് പെരുമാതുറ, അംജദലി, അഫീഫ് ഹമീദ്, ഷാഹിൻ സി.എസ്, അസ്ലം അലി, അൻവർ സലാഹുദ്ദീൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.