സർക്കാർ രാജ്യത്തിന് നാണക്കേട് -ശിവകുമാർ കാക്കാജി സുൽത്താൻ ബത്തേരി: ആർ.സി.ഇ.പി കരാർ പിൻവാതിലിലൂടെ നടപ്പാക്കുന്ന കേന്ദ്രസർക്കാർ രാജ്യത്തിന് നാണക്കേടാെണന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് അഖിലേന്ത്യ ജനറൽ കൺവീനർ ശിവകുമാർ കാക്കാജി. ആർ.സി.ഇ.പി കരാറിനെതിരെ സുൽത്താൻ ബത്തേരിയിൽ സ്വതന്ത്ര കർഷക സംഘടനകൾ സംഘടിപ്പിച്ച സംസ്ഥാനതല പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുസഭയിലും ചർച്ചചെയ്യാതെയാണ് കേന്ദ്രസർക്കാർ കരാർ നടപ്പാക്കാൻ പോകന്നത്. ഇതിലൂടെ കേന്ദ്ര സർക്കാർ ആരോടൊപ്പമാണ് നിൽക്കുന്നതെന്ന് വ്യക്തമാണ്. ഈ കരാർ നടപ്പായാൽ കാർഷികമേഖല തകരും. അതിനാൽ ആർ.സി.ഇ.പി കരാർ കടലിലെറിയണം. കരാർ ഏറ്റവും കൂടുതൽ ബാധിക്കുക കേരളത്തെ ആയിരിക്കും -അദ്ദേഹം പറഞ്ഞു. കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം ജോയി അധ്യക്ഷത വഹിച്ചു. കർണാടകയിലെ കർഷക നേതാക്കളായ ബസവരാജ് പാട്ടീൽ, സുരേഷ് പാട്ടീൽ, കിസാൻ മഹാ സംഘ് കൺവീനർ കെ.വി. ബിജു, ഡോ. പി. ലക്ഷ്മണൻ, അഡ്വ. ബിനോയി തോമസ്, മുതലാൻതോട് മണി, ബേബി കുര്യൻ, കണ്ണിവെട്ടം കേശവൻചെട്ടി, എൻ. ജെ. ചാക്കോ, ജുനൈദ് കൈപാണി, പി.പി. ൈഷജൽ, പി. ജെ കുട്ടിച്ചൻ, പി. ആർ അരവിന്ദാക്ഷൻ, കെ. കൃഷ്ണൻകുട്ടി, വത്സ ചാക്കോ, ടി.പി ശശി, വി.എസ്. ബെന്നി, കെ. കുഞ്ഞിക്കണ്ണൻ, ഒ.സി ഷിബു, ടി.കെ. ഉമർ എന്നിവർ സംസാരിച്ചു. സംഗമത്തിന് മുന്നോടിയായി 35ഓളം സ്വതന്ത്ര കർഷക സംഘടനകൾ ചേർന്നു നടത്തിയ പ്രതിഷേധറാലിയിൽ സ്ത്രീകളടക്കം നൂറുകണക്കിന് കർഷകർ പെങ്കടുത്തു. കാർഷിക ഉൽപന്നങ്ങൾ കൈയിലേന്തി പാളത്തൊപ്പി അണിഞ്ഞാണ് അവർ അണിനിരന്നത്. WDG1 ആർ.സി.ഇ.പി കരാറിനെതിരെ സുൽത്താൻ ബത്തേരിയിൽ സ്വതന്ത്ര കർഷക സംഘടനകളുടെ സംസ്ഥാനതല പ്രതിഷേധസംഗമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.