ബംഗളൂരു: അൾസൂർ മർകസുൽ ഹുദയിൽ 40 ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഖതീബ് ജാഫർ നൂറാനി നിർവഹിച്ചു. എല്ലാ ദിവസവും മൗലിദ് പാരായണം, മദ്ഹ് റസൂൽ പ്രഭാഷണം, തബറുക് വിതരണം എന്നിവ ഉണ്ടായിരിക്കും. മഹല്ല് പ്രസിഡൻറ് അബ്ദുൽ മജീദ് ഹാജി, സെക്രട്ടറി അബ്ദുൽ റഹിമാൻ ഹാജി, ജോയൻറ് സെക്രട്ടറിമാരായ മുഹമ്മദ്, ഹംസ, മദ്റസ പ്രധാനാധ്യാപകൻ നാസർ അസനി, ജുനൈദ് നൂറാനി, വൈസ് പ്രസിഡൻറ് അസീസ് ഹാജി, ട്രഷറർ അബ്ദുൽ റഹിമാൻ, സാദിക്ക്, അഷറഫ് മൗലവി എന്നിവർ സംബന്ധിച്ചു. പരിപാടി നവംബർ പത്തിന് സമാപിക്കും. 9980268182.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.