ആയഞ്ചേരി ടൗണിൽ ട്രാഫിക് പരിഷ്കരണം തുടങ്ങി

ആയഞ്ചേരി: ഗതാഗതസ്തംഭനം പതിവായ ആയഞ്ചേരി ടൗണിൽ ട്രാഫിക് പരിഷ്കരണം തുടങ്ങി. വടകര ഭാഗത്തുനിന്ന് വരുന്ന ബസുകൾ അമൃതാനന്ദമയി ദേവി മഠത്തിന് സമീപം യാത്രക്കാരെ ഇറക്കി ബസ്സ്റ്റാൻഡിൽ കയറണം. ടൗണിൽ മറ്റ് സ്ഥലങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റുകയോ, ഇറക്കുകയോ ചെയ്യരുത്. കുറ്റ്യാടി ഭാഗത്തുനിന്നും ആയഞ്ചേരിയിൽ എത്തുന്ന ബസുകൾ ബസ്സ്റ്റാൻഡിൽ കയറി വടകര ഭാഗത്തേക്ക് പോകണം. വില്യാപ്പള്ളി റോഡിൽ കെ.എസ്.എഫ്.ഇക്ക് സമീപമാണ് ബസുകൾക്ക് ടൗണിലെ സ്റ്റോപ് നിശ്ചയിച്ചിരിക്കുന്നത്. തിരുവള്ളൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ടൗണിലൂടെ ബസ്സ്റ്റാൻഡിൽ പ്രവേശിക്കണം. ഓട്ടോറിക്ഷകൾക്കും ജീപ്പുകൾക്കും പാർക്കിങ്ങിനും യാത്രക്കാരെ കയറ്റുന്നതിനും പ്രത്യേകം സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. തിരുവള്ളൂർ ഭാഗത്തേക്ക് പോകുന്ന ജീപ്പുകളിൽ രണ്ടെണ്ണം മാത്രമേ ടൗണിൽ നിർത്തിയിടാവൂ. ബാക്കിയുള്ള ജീപ്പുകൾ എ.കെ.ജി മന്ദിരത്തിന് സമീപം പാർക്ക് ചെയ്യണം. തീക്കുനി, വില്യാപ്പള്ളി, കടമേരി ഭാഗത്തുള്ള ഓട്ടോകൾ നിലവിലുണ്ടായിരുന്ന സ്ഥലത്തുനിന്ന് കുറച്ചുമാറി പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റണം. പിക്കപ്പുകൾക്കും ടു വീലറുകൾക്കും പാർക്കിങ്ങിനായി തീക്കുനി റോഡിലും കടമേരി റോഡിലും പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ബസ്സ്റ്റാൻഡിൽ കടകൾ ഇല്ലാത്തത് അവിടെ ഇറങ്ങുന്ന യാത്രക്കാർക്ക് ദുരിതമായി. എന്തെങ്കിലും സാധനങ്ങൾ വാങ്ങണമെങ്കിൽ ടൗണിലേക്ക് നടന്നു പോകേണ്ട സ്ഥിതിയാണുള്ളത്. ബസ്സ്റ്റാൻഡിനുള്ളിൽ ഇതുവരെയും കടകളൊന്നും തുറന്നിട്ടില്ല. ആളുകൾക്ക് പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യവുമില്ല. ട്രാഫിക് പരിഷ്കരണം നടത്തുന്നതോടൊപ്പം ഇത്തരം സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വടകര സി.ഐ പി.എം. മനോജിൻെറ നേതൃത്വത്തിലാണ് വെള്ളിയാഴ്ച പരിഷ്കരണ നടപടികൾ ആരംഭിച്ചത്. ഇതിനായി ആയഞ്ചേരി എയ്ഡ് പോസ്റ്റിലെ പൊലീസുകാർക്ക് പുറമെ കൂടുതൽ പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് ഇൻറർനാഷനൽ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ഇന്ന് ആയഞ്ചേരി: വിപ്ലവ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ ലെനിൻെറ നേതൃത്വത്തിലും പങ്കാളിത്തത്തിലും 1919ൽ രൂപം കൊണ്ട കമ്യൂണിസ്റ്റ് ഇൻറർനാഷനലിൻെറ നൂറാം വാർഷികം സി.പി.ഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നിന് ചെമ്മരത്തൂർ മാനവീയം ഹാളിൽ സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി ടി.വി. ബാലൻ, ഇ.കെ. വിജയൻ എം.എൽ.എ, ആർ. ശശി, പി. സുരേഷ് ബാബു എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.