LEADഗവ. മെഡിക്കൽ കോളജ്​ -------------------കൽപറ്റയിൽ ജനകീയ കൂട്ടായ്​മ വരുന്നു

*വിപുല കൺവെൻഷൻ ചേരും സ്വന്തം ലേഖകൻ കൽപറ്റ: വയനാട് ഏെറക്കാലമായി കാത്തിരിക്കുന്ന സർക്കാർ മെഡിക്കൽ കോളജ് ആവശ്യ ം ഉന്നയിച്ച് യുവജനസംഘടനകൾ മുൻകൈെയടുത്ത് കൽപറ്റയിൽ ജനകീയ കൂട്ടായ്മക്ക് നീക്കം. പ്രധാനമായും യു.ഡി.എഫ് അനുകൂല യുവജനസംഘടന ഭാരവാഹികളും മറ്റു സ്വതന്ത്ര സംഘടന പ്രതിനിധികളും പങ്കെടുത്ത യോഗം കഴിഞ്ഞ ദിവസം കൽപറ്റയിൽ നടന്നു. ഗവ. മെഡിക്കൽ കോളജ് തുടങ്ങാൻ ദേശീയപാത പ്രശ്നത്തിൽ സുൽത്താൻ ബത്തേരിയിൽ നടന്നതുപോലെ ജനകീയ സമരം ഉയർത്തിക്കൊണ്ടുവരണമെന്ന ചർച്ചയിൽനിന്നാണ് യോഗം ചേർന്നതെന്ന് സംഘാടകർ പറഞ്ഞു. ബി.ജെ.പിയുടെ യുവജനവിഭാഗം യോഗത്തിന് പിന്തുണ അറിയിച്ചതായും അവർ അറിയിച്ചു. സൂപ്പി പള്ളിയാൽ, ഗഫൂർ വെണ്ണിയോട്, എൻ.ജെ. ചാക്കോ, കെ.കെ. രാമകൃഷ്ണൻ എന്നിവർ േയാഗത്തിൽ സംസാരിച്ചു. യൂത്ത് ലീഗ്, എം.എസ്.എഫ്, യൂത്ത് കോൺഗ്രസ്, ഫാർമേഴ്സ് റിലീഫ് ഫോറം, കാർഷിക പുരോഗമന സമിതി തുടങ്ങിയ സംഘടനകൾ പെങ്കടുത്ത യോഗം പൊതു പ്രവർത്തകനായ സൂപ്പി പള്ളിയാലിൽ, എം.എസ്.എഫ് നേതാവ് പി.പി. ഷൈജൽ, യൂത്ത് കോൺഗ്രസ് നേതാവ് സാലി റാട്ടകൊല്ലി എന്നിവരെ കോഓഡിനേറ്റർമാരായി ചുമതലപ്പെടുത്തി. 'ദാനം കിട്ടിയ ഭൂമിയിൽ മെഡിക്കൽ കോളജ് നിർമിക്കണം' എന്ന ആവശ്യം ഉന്നയിച്ച് ജനകീയ കൺവെൻഷൻ വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. വില നൽകാതെ ലഭിക്കുന്ന ഭൂമിയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിക്കുന്നത്. സർക്കാർ ഉപേക്ഷിച്ച മടക്കിമലയിൽ തെന്ന മെഡിക്കൽ കോളജ് വേണെമന്ന ആവശ്യം ജനകീയ കൂട്ടായ്മ ഉയർത്തുന്നുണ്ട്. അതേസമയം, സർക്കാർ മെഡിക്കൽ കോളജിന് ചേലോട് എസ്റ്റേറ്റിൽ 50 ഏക്കർ ഭൂമി കണ്ടെത്തിയ ജില്ല കലക്ടർ തുടർനടപടികൾ തുടങ്ങി. ഈ സ്ഥലം മെഡിക്കൽ കോളജ് സ്ഥാപിക്കാൻ അനുയോജ്യമാണെന്നും പ്രകൃതി വിഭവങ്ങൾ സംരക്ഷിച്ച് നിർമാണം നടത്താമെന്നും സൻെറർ ഫോർ മാനേജ്മൻെറ് െഡവലപ്മൻെറിലെ വിദഗ്ധർ കഴിഞ്ഞയാഴ്ച സർക്കാറിന് നൽകിയ കരട് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ റിപ്പോർട്ട് നവംബർ അഞ്ചിന് പുറത്തുവരാനിരിക്കെയാണ് കൽപറ്റയിൽ പുതിയ സമരങ്ങൾക്ക് നീക്കം നടത്തുന്നത്. മെഡിക്കൽ കോളജിന് വിലെകാടുത്ത് സ്ഥലം ഏറ്റെടുക്കുന്നതിനെ എതിർക്കുമെന്നും ഇപ്പോൾ മിന്നൽവേഗത്തിൽ പുറത്തുവന്ന പഠനറിപ്പോർട്ടിൽ സംശയം ഉണ്ടെന്നും ജനകീയ കൂട്ടായ്മ കോഓഡിനേറ്റർമാർ പറഞ്ഞു. BOX ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും വേണം- കരട് റിപ്പോർട്ട് വൈത്തിരി താലൂക്കിലെ ചുണ്ടേൽ വില്ലേജിൽ ചേലോട് എസ്റ്റേറിലെ 50 ഏക്കർ സ്ഥലം ഏറ്റെടുക്കുേമ്പാൾ ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും വേണമെന്ന് കരട് റിപ്പോർട്ടിൽ പറയുന്നു. രണ്ട് സർവേ നമ്പറുകളിലായി റോമൻ കാത്തലിക് ഡയോസിസ് ഓഫ് കാലിക്കറ്റിൻെറ ഉടമസ്ഥതയിലാണ് പ്രദേശം. പ്രധാനമായും കാപ്പിയാണ് കൃഷി ചെയ്യുന്നത്. വീടുകളോ മറ്റു കെട്ടിടങ്ങേളാ 50 ഏക്കറിൽ ഇല്ല. ദേശീയപാതയോട് ചേർന്നാണ് സ്ഥലം. ഇവിടത്തെ നീർച്ചാലുകൾ പൂർണമായും സംരക്ഷിച്ചാണ് നിർമാണം നടത്തേണ്ടത്. ഭൂമി ഏെറ്റടുക്കൽ നടപടികൾ സുതാര്യമായിരിക്കണം. നിരീക്ഷിക്കുക, മേൽനോട്ടം വഹിക്കുക എന്നത് വയനാട് െമഡിക്കൽ കോളജ ് നിർമാണം ആരംഭിക്കുന്നതു മുതൽ പദ്ധതിയുടെ ആയുഷ്കാലം മുഴുവനും തുടരണം. മെഡിക്കൽ കോളജ് പദ്ധതി വയനാടിൻെറ വികസനത്തിൽ ഒരു നാഴികക്കല്ലാവുമെന്നും സൻെറർ ഫോർ മാനേജ്മൻെറ് െഡവലപ്മൻെറിൻെറ റിപ്പോർട്ടിൽ ഉണ്ട്. ജില്ല സ്കൂള്‍ കലോത്സവം: ലോഗോ ക്ഷണിച്ചു പടിഞ്ഞാറത്തറ: നവംബർ 18, 19, 20 തീയതികളിൽ പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന 41ാമത് വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് സംഘാടക സമിതി ലോഗോ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഒക്ടോബർ 30 ന് മുമ്പ് logokalamelawyd2019@gmail.com എന്ന ഇ-മെയിൽ എൻട്രികൾ അയക്കണം. ഫലവൃക്ഷ തൈകള്‍ വിതരണം സുല്‍ത്താന്‍ ബത്തേരി: കേരള കാര്‍ഷിക വികസന സമിതിയുടെ ഭാഗമായി ആത്മ -ലീഡ്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുള്ളിയോട് ഹരിതശ്രീ കര്‍ഷക ഗ്രൂപ് കര്‍ഷകര്‍ക്ക് ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു. തൈകളുടെ വിതരണ ഉദ്ഘാടനം നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.സി. പത്മനാഭന്‍ നിര്‍വഹിച്ചു. തെങ്ങ്, മുസംബി, ചെറുനാരങ്ങ, അവക്കട, പ്ലാവ് തുടങ്ങിയ ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്തത്. തുടര്‍ന്ന് നടന്ന പഠന ക്ലാസില്‍ അസി. കൃഷി ഓഫിസര്‍ കൃഷ്ണജയും ഫീല്‍ഡ് കോഒാഡിനേറ്റര്‍ ശ്രുതിയും ക്ലാസുകള്‍ നയിച്ചു. ബാബുരാജന്‍, വിബിന്‍ മത്തായി എന്നിവര്‍ നേതൃത്വം നല്‍കി. ഫലവൃക്ഷ തൈകളുടെ ഉദ്ഘാടനം നെന്മേനി പഞ്ചായത്ത് പ്രസിഡൻറ് കെ.സി. പത്മനാഭൻ നിർവ്വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.