വെസ്റ്റ്ഹിൽ: ഗുരുവായൂരപ്പന് ഭക്തന്‍ സമര്‍പ്പിച്ച ഭൂമി ലേലം ചെയ്യാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. വെസ്റ്റ്ഹ ില്‍ പി.ഡബ്ല്യു.ഡി െഗസ്റ്റ് ഹൗസിന് സമീപത്തെ 3.27 സൻെറ് സ്ഥലവും കെട്ടിടവുമാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ലേലത്തിനുവെച്ചത്. കോഴിക്കോട് താലൂക്ക് പുതിയങ്ങാടി വില്ലേജില്‍ സർവേ നമ്പര്‍ 146/2ല്‍പെട്ടതാണ് സ്ഥലം. പരസ്യലേലവും ടെൻഡറും ചെയ്ത് 23ന് ഉച്ചക്ക് 12ന് സ്ഥലത്ത് ലേലനടപടികള്‍ നടക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിൻെറ നീക്കത്തില്‍ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി. പ്രവര്‍ത്തകര്‍ സ്ഥലത്തെ കെട്ടിടത്തില്‍ കാവിക്കൊടി നാട്ടി ഗുരുവായൂര്‍ ക്ഷേത്രഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ദാമോദരന്‍ കുന്നത്ത്, ജനറല്‍ സെക്രട്ടറി ജോഷി ചന്ദ്രന്‍, സതീഷ് മലപ്രം, ഇ. വിനോദ് കുമാര്‍, പി.കെ. പ്രേമാനന്ദന്‍, ലാലു മാനാരി, പി. സന്ദീപ്, അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.