ഗാന്ധിഘാതകര്‍ പെരുകുന്നു -പി. ഹരീന്ദ്രനാഥ്

വടകര: മതനിരപേക്ഷ ഭാരതത്തി‍ൻെറ അതിജീവനം കനത്ത വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് ഗാന്ധിഘാതകരുടെ എണ്ണം പെരുക ുകയാണെന്ന് ചരിത്രഗ്രന്ഥകാരന്‍ പി. ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. മണിയൂര്‍ ജനത ലൈബ്രറി സംഘടിപ്പിച്ച പരിപാടിയില്‍ 'ഗാന്ധിവിമര്‍ശനങ്ങളിലെ പൊരുളും പൊരുളില്ലായ്മയും' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകള്‍ മനസ്സിലാക്കാതെയാണ് പലരും ഗാന്ധിയെ വിമര്‍ശിക്കുന്നത്. ഗാന്ധി രാമരാജ്യ സങ്കല്‍പം ഉയര്‍ത്തിപ്പിടിച്ചത് ഹിന്ദുരാഷ്ട്ര രൂപവത്കരണത്തിനായുള്ള വര്‍ഗീയവാദികളുടെ ശ്രമങ്ങളെ പ്രതിരോധിക്കാനാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങളെ ശരിയായ രൂപത്തില്‍ പ്രചരിപ്പിക്കുക എന്നതാണ് ദേശസ്നേഹികളുടെ ഇന്നത്തെ പ്രധാന കടമയെന്നു ഹരീന്ദ്രനാഥ് പറഞ്ഞു. ബി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ വല്ലത്ത് സ്വാഗതവും ടി.വി. ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു. അപേക്ഷകള്‍ ക്ഷണിച്ചു കല്ലേരി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ.പ്ലസ് നേടിയ ആയഞ്ചേരി പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള വിദ്യാര്‍ഥികള്‍ക്ക് പൊന്‍മേരി സര്‍വിസ് സഹകരണബാങ്ക് ഏര്‍പ്പെടുത്തിയ ടി.പി. കണാരന്‍ സ്മാരക കാഷ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ സര്‍ട്ടിഫിക്കറ്റി‍ൻെറ കോപ്പി സഹിതം ഒക്ടോബര്‍ 31നകം ബാങ്കി‍ൻെറ ഹെഡ് ഓഫിസിലോ ആയഞ്ചേരി ശാഖയിലോ നേരിട്ട് സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.