പനമരത്ത് വീടുകളിൽ വെള്ളം കയറി

പനമരം: ശക്തമായ മഴയിൽ പനമരം ടൗണിലെ പരിസര പ്രദേശങ്ങളിൽ വെള്ളം കയറി. വാഴക്കണ്ടി കോളനി, നെല്ലറാട്ട് എൻ.എൻ.ഡി.പി ശാഖ ഓ ഫിസ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. വാഴക്കണ്ടി കോളനികളിലെ 20ഓളം വീടുകളിലും നെല്ലാറാട്ട് എസ്.എൻ.ഡി.പി ശാഖ ഓഫിസ് പരിസരത്തെ 15ഓളം വീടുകളിലുമാണ് ഞാ‍യറാഴ്ച ഉച്ചക്കു പെയ്ത മഴയിൽ വെള്ളം കയറിയത്. പനമരം ടൗണിലൂടെ ഒഴുകുന്ന വാഴക്കണ്ടി തോട് നിറഞ്ഞു കവിഞ്ഞാണ് ടൗണിൽ വെള്ളം കയറിയത്. തോടിന് ഇരുവശത്തും സ്വകാര്യ വ്യക്തികൾ കെട്ടിടങ്ങൾ നിർമിച്ചതിനാൽ മഴവെള്ളം ഒഴുകിപ്പോകാതെ കെട്ടി നിൽക്കുന്നതാണ് വെള്ളം കയറാൻ ഇടയായത്. SUNWDL18 വാഴക്കണ്ടി കോളനിയിൽ വെള്ളം കയറിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.