കാടുകയറാതെ ആനകൾ

കരണിയെ ഭീതിയിലാക്കിയ ആനകൾ ചൂതുപാറയിൽ മീനങ്ങാടി: ശനിയാഴ്ച കരണി മേഖലയെ ഭീതിയിലാക്കിയ കാട്ടാനകൾ ഞായറാഴ്ച മീനങ് ങാടി പഞ്ചായത്തിലെ ചൂതുപാറ പ്രദേശത്തെ മുൾമുനയിൽ നിർത്തി. രണ്ട് ആനകളാണ് ഞായറാഴ്ച ഇവിടെ തങ്ങിയത്. തിരിച്ചുപോകുന്നതിനിടെ വഴിമാറിയാണ് ആനകൾ സഞ്ചരിച്ചത്. ഇതാണ് ചൂതുപാറയിലെത്താൻ കാരണം. പൂതാടിയിലെ പാമ്പ്ര ഭാഗത്തുനിന്നാണ് ആനകൾ നാട്ടിലെത്തിയത്. നെല്ലിക്കര, താഴമുണ്ട, കരണി വഴി വരദൂരിൽ എത്തിയ ആനകളെ വന്നവഴി തിരിച്ചുവിടാനാണ് ശനിയാഴ്ച വനപാലകർ ശ്രമിച്ചത്. എന്നാൽ, ഇതു വേണ്ടത്ര വിജയിച്ചില്ല. ഒരിക്കൽപോലും കാട്ടാന എത്താത്ത സ്ഥലമാണ് ചൂതുപാറ, മാനികാവ് പ്രദേശങ്ങൾ. ഞായറാഴ്ച വൈകീട്ടോടെ ആനകളെ തുരത്താനുള്ള ശ്രമം തുടങ്ങി. വനം വകുപ്പ് കുങ്കിയാനയെ സ്ഥലത്തെത്തിച്ചു. കോളേരി, വട്ടത്താനി, പാമ്പ്ര വഴിയാണ് ആനകൾ തിരിച്ചുപോകാൻ സാധ്യത. ഈ ഭാഗത്തുള്ളവരോട് ജാഗ്രത പാലിക്കാൻ വനം വകുപ്പ് നിർദേശം നൽകി. രാത്രി വൈകിയും ആനകളെ തുരത്താനുള്ള ശ്രമം തുടർന്നു. വളം വിതരണം ഇന്ന് പുൽപള്ളി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ജൈവവളത്തിന് അപേക്ഷ സമർപ്പിച്ച കർഷകർക്ക് 75 ശതമാനം സബ്സിഡി നിരക്കിൽ തിങ്കളാഴ്ച മുതൽ കൃഷിഭവനിൽനിന്നു വളം വിതരണം ചെയ്യും. നികുതി ചീട്ടിൻെറ പകർപ്പ് ഹാജരാക്കണം. നീറ്റ് കക്ക ആവശ്യമുള്ളവർക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുമെന്നും കൃഷി ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.