എൻ.ഐ.ടിയിൽ 'തത്ത്വ 2019' സമാപിച്ചു

ചാത്തമംഗലം: വിദ്യാർഥികളിൽ ആവേശവും കൗതുകവും നിറച്ച് കോഴിക്കോട് എൻ.ഐ.ടിയിൽ 'തത്ത്വ 2019'ന് സമാപനം. ശാസ്ത്ര സാങ്കേതിക രംഗത്തെയും സ്റ്റാർട്ടപ് ബിസിനസ് രംഗത്തെയും ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച എക്സിബിഷനുകളും വർക്ക് ഷോപ്പുകളും പ്രഭാഷണങ്ങളും മത്സരങ്ങളുമായി ഈ വർഷത്തെ തത്ത്വ ശ്രദ്ധേയമായി. സമാപന ദിവസമായ ഞായറാഴ്ച 'കാലാവസ്ഥ പ്രതിസന്ധിയും എൻജിനീയറിങ്ങും സുസ്ഥിര വികസനവും' എന്ന വിഷയത്തിൽ ഡോ. ശ്രീധർ രാധാകൃഷ്ണൻ, 'പ്രകൃതിദുരന്തങ്ങൾ ചെറുത്തുനിൽക്കുന്ന വലിയ ആന്തരഘടനകൾ' എന്ന വിഷയത്തിൽ ഡോ. ദീപാങ്കർ ചൗധരി എന്നിവർ പ്രഭാഷണം നടത്തി. നാലാം വ്യവസായ വിപ്ലവം പ്രമേയമാക്കിയ മേളയിൽ വിവിധ എൻജിനീയറിങ് ശാഖകളിലെ വിദ്യാർഥികൾ ഒരുക്കിയ സ്റ്റാളുകൾ, റോബോട്ടിക്സ് വിഭാഗത്തിൻെറ മത്സരങ്ങളായ റോബോ വാർസ്, ഡേർട്ട് റേസ്, ലീഗ് ഓഫ് മെഷീൻസ്, കൊളിഷൻ കോഴ്‌സ്, ഡെത്ത് റേസ് എന്നിവ വേറിട്ടു നിന്നു. ന്യൂറോ ലിംഗ്വിസ്റ്റിക്‌സ്, എത്തിക്കൽ ഹാക്കിങ്, മെഷീൻ ലേണിങ്ങും കൃത്രിമ ബുദ്ധിയും, ബയോ ഇൻഫർമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളിലുള്ള വർക്ക്ഷോപ്പുകൾ, വൈവിധ്യമാർന്ന റോബോട്ടിക് പ്രദർശനങ്ങൾ എന്നിവയും നടന്നു. ഇൻറർഫേസിൻെറ സ്റ്റാർട്ടപ് പിച്ചിങ് ആൻഡ് മൻെറർഷിപ് പ്രോഗ്രാം ശ്രദ്ധ നേടി. മാർക്കറ്റിങ് അഭിരുചിയുള്ള വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ സൂര്യ മുത്തരസാൻ വിജയിയായി. വാഹനപ്രേമികൾക്ക് ഹരം പകർന്ന വീൽസ് ഓട്ടോ ഷോയും ആർക്കിടെക്ചർ വിഭാഗത്തിൻെറ അഡിസ്യയും തത്ത്വയുടെ പ്രധാന ആകർഷണങ്ങളായി. ഐ.ഇ.ഇ.ഇ ക്ലബ് സംഘടിപ്പിച്ച വെർട്ടക്സ് ടെക് സമ്മിറ്റ് ബ്രാഞ്ച് കൗൺസിലറായ ഡോ. എസ്. കുമാരവേൽ ഉദ്ഘാടനം ചെയ്തു. 300ലധികം വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത സമ്മിറ്റിൽ വിവിധ ശാസ്ത്ര സാങ്കേതിക മേഖലയിൽ പ്രാവീണ്യം നേടിയ ദിപഞ്ചൻ ദത്ത, രാജ്‌കുമാർ എസ്. അയ്യർ, ജയേഷ് ചാപേക്കർ, ചിമ്പു അരവിന്ദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.