വൃക്ക നൽകാൻ കൂടപ്പിറപ്പുണ്ട്; ഷംസുദ്ദീന്​ ഉദാരമതികളുടെ സഹായം വേണം

കാരാട്: ഇരു വൃക്കകളും തകരാറിലായി ദുരിതങ്ങളോട് പൊരുതുന്ന യുവാവ് ശസ്ത്രക്രിയക്കായി ഉദാരമതികളുടെ സഹായം തേടുന്ന ു. വാഴയൂർ പഞ്ചായത്തിലെ കാരാട് കുന്നത്ത് എം.കെ. ഷംസുദ്ദീനാണ് ജീവൻ രക്ഷിക്കാനായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നത്. വൃക്കരോഗം ബാധിച്ച ഷംസുദ്ദീന് ഏതാനും വർഷം മുമ്പാണ് മാതാവിൻെറ വൃക്ക മാറ്റിവെച്ചത്. ഏതാനും മാസങ്ങൾക്കകം ഇത് പ്രവർത്തനരഹിതമായി. ഇപ്പോൾ ഡയാലിസിസിലൂടെ ജീവൻ മുന്നോട്ട് പോവുന്ന ഷംസുദ്ദീന് സഹോദരിയുടെ വൃക്ക മാറ്റിവെച്ച് വീണ്ടും ശസ്ത്രക്രിയ നടത്താനുള്ള തീരുമാനത്തിലാണ്. നേരത്തെ നടത്തിയ ചികിത്സയുടെ ബാധ്യതക്കിടയിലാണ് 12 ലക്ഷത്തോളം െചലവ് പ്രതീക്ഷിക്കുന്ന ശസ്ത്രക്രിയ വീണ്ടും ചെയ്യേണ്ടി വരുന്നത്. വൃദ്ധരും രോഗികളുമായ മാതാപിതാക്കളും ഭാര്യയും നാല് കുട്ടികളുമടങ്ങിയ കുടുംബത്തിൻെറ ഏക ആശ്രയമാണ് ഇദ്ദേഹം. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും പണം കണ്ടെത്തുന്നതിന് സി. അബ്ദുൾ അസീസ് (ചെയർമാൻ), കെ.അബ്ദുൾ ഗഫൂർ (കൻവീനർ), സി.പി. അബ്ദുൾ റഷീദ് (ട്രഷ) എന്നിവർ ഭാരവാഹികളായ കാരാട് കുന്നത്ത് ഷംസുദ്ദീൻ ചികിത്സ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. സമിതിയുടെപേരിൽ ഫെഡറൽ ബാങ്ക് രാമനാട്ടുകര ബ്രാഞ്ചിൽ Alc No. 14650100167358 (IFSC FDRL0001465) തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.