പയ്യോളി: വി.ഡി. സവർക്കർക്ക് ഭാരത്രത്നം നൽകി ആദരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അപകടകരമാണെന്ന് വെൽഫെയർ പാർട ്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. 'സംഘ് രാഷ്ട്രനിർമിതിക്കെതിരെ സ്വാതന്ത്ര്യ പ്രക്ഷോഭം' എന്ന പ്രമേയമുയർത്തി വെൽഫെയർ പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പയ്യോളിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ശശീന്ദ്രൻ ബപ്പൻകാട് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധാനംചെയ്ത് ആർ. ശശി, എ.കെ. ജാനിബ്, സമദ് പൂക്കാട്, കുഞ്ഞിക്കണ്ണൻ കാവുംവട്ടം, അഡ്വ. സുധാകരൻ, കെ. ഹസൻകുട്ടി, പി.കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു. ടി.പി. മജീദ് സ്വാഗതവും കലന്തൻ ഏരൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.