ഭക്ഷണപ്പൊതികള്‍ നല്‍കി ലോക ഭക്ഷ്യദിനാചരണം

വടകര: ലോക ഭക്ഷ്യദിനാചരണത്തി‍ൻെറ ഭാഗമായി വിശപ്പുരഹിത വടകര പദ്ധതിയിലേക്ക് ഭക്ഷണപ്പൊതികള്‍ നല്‍കി വടകര കസ്റ് റംസ് റോഡ് ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്കൂള്‍. കുട്ടികള്‍ കൊണ്ടുവന്ന പൊതിച്ചോറ് വടകര പൊലീസ് ഒരുക്കിയിരിക്കുന്ന അക്ഷയപാത്രം സൻെററിലെത്തിച്ചു. ഒരുനേരത്തെ ഭക്ഷണം ലഭിക്കാതെ ആരും വടകരയിലുണ്ടാവരുതെന്ന ലക്ഷ്യത്തോടെ മുന്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദ‍ൻെറ നേതൃത്വത്തിലാണിത്തരമൊരു പദ്ധതി ആരംഭിച്ചത്. തെരുവില്‍ കഴിയുന്നവര്‍ക്കും മറ്റും ഭക്ഷണം ഇവിടെനിന്നും എടുത്തുകൊണ്ടു പോകുന്നതാണിവിടുത്തെ രീതി. ബുധനാഴ്ച കുട്ടികള്‍ കൊണ്ടുവന്ന 136 പൊതിച്ചോറ് പ്രിന്‍സിപ്പല്‍ റോസിന മനയില്‍, പി.ടി.എ പ്രസിഡൻറ് റുബിയ മുന്‍തസീമം തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.