ചാത്തമംഗലം: കൂടത്തായിയിൽ പൊന്നാമറ്റത്തെ ഇരുനില വീടും 38.5 സൻെറ് സ്ഥലവും സ്വന്തമാക്കാൻ ടോം തോമസിൻെറ പേരിൽ ജോളി നിർമിച്ച വ്യാജ ഒസ്യത്ത് നോട്ടറി അറ്റസ്റ്റേഷൻ നടത്തിയ അഭിഭാഷകനെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കി. കുന്ദമംഗലത്ത് പ്രാക്ടിസ് ചെയ്യുന്ന പൊറ്റമ്മൽ സ്വദേശിയായ അഭിഭാഷകനാണ് ഒസ്യത്തിൻെറ പകർപ്പ് അറ്റസ്റ്റ് ചെയ്തത്. ഇയാളെ ഒന്നിലധികം തവണ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്തിരുന്നു. േജാളി പലതവണ ഇൗ അഭിഭാഷകനുമായി ബന്ധപ്പെട്ടതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്തെല്ലാം കാര്യങ്ങൾക്കാണ് അഭിഭാഷക ഉപദേശം തേടിയെതന്ന് ഇതുവരെ ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയിട്ടില്ല. മറ്റ് അഭിഭാഷകരുമായി ബന്ധപ്പെെട്ടന്നും പറയപ്പെടുന്നുണ്ട്. ഒസ്യത്ത് വ്യാജമാണെന്ന് അറിയാതെയാണ് പകർപ്പ് അറ്റസ്റ്റ് ചെയ്തെതന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് അഭിഭാഷകൻെറ വിശദീകരണം. നോട്ടറി രജിസ്റ്റർ അടക്കം ൈക്രംബ്രാഞ്ച് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. സ്വത്ത് സ്വന്തമാക്കാൻ രണ്ടു ഒസ്യത്തുകളാണ് ജോളി നിർമിച്ചത്. ഇതിൽ ആദ്യ വിൽപത്രം ഉണ്ടാക്കിയത് റോയി മരിക്കുന്നതിനുമുമ്പാണെന്ന് ജോളി അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഇതിൽ സാക്ഷികളോ മേറ്റാ ഒപ്പിട്ടിട്ടില്ലായിരുന്നു. രണ്ടാമത്തെ വിൽപത്രത്തിലാണ് സി.പി.എം കെട്ടാങ്ങൽ ലോക്കൽ സെക്രട്ടറി കെ. മനോജും സുഹൃത്തും എൻ.െഎ.ടിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ മഹേഷ് കുമാറും സാക്ഷികളായി ഒപ്പിട്ടത്. ഇൗ വിൽപത്രം നോട്ടറി അറ്റസ്റ്റേഷൻ നടത്തി ആധികാരിക രേഖയാക്കിയശേഷമാണ് ഭൂമി കൈമാറ്റം നടത്തിയതും തുടർന്ന് ജോളിയുടെ പേരിൽ കൂടത്തായി വില്ലേജ് ഒാഫിസിൽ ഒരുതവണ നികുതി അടച്ചതും. വ്യാജ ഒസ്യത്ത് തയാറാക്കാൻ കുന്ദമംഗലത്തെ മറ്റൊരാളും സഹായിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.