ഈ പ്രപഞ്ചത്തിൽ നാം എത്തിയതെങ്ങനെ?

ജീവൻ തുളുമ്പുന്ന ഒരു പ്രപഞ്ചത്തിലാണ് നാം ജീവിക്കുന്നത്. ഭൂമിയിൽ ആകെഎത്ര ജീവികളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്തുക അസാധ്യമാണ്. നമ്മുടെ പ്രപഞ്ചത്തിൽ ആകെ എ്രതതരം ജീവികളുണ്ടെന്നുപോലും നമുക്കിതുവരെ തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

ഷഡ്പദങ്ങൾ മാത്രം ഏകേദശം 3 മില്യൻ തരം ഉണ്ടെന്നാണ് കണക്ക്, ഓരോ തരം ഷഡ്പദങ്ങളിലും മില്യൻ അംഗങ്ങളുണ്ടാകാം. ഇത് ഷഡ്പദങ്ങളുടെ മാത്രം കണക്ക്. മറ്റു ജീവികൾ, ചെടികൾ, ബാക്ടീരിയ, വൈറസ്എന്നിവയുടെ കാര്യം നമ്മൾ സൂചിപ്പിച്ചിട്ടു പോലുമില്ല. ഇവെയല്ലാം എങ്ങനെ ഉണ്ടായി? എങ്ങനെയാണ് ഭൂമിയിൽജീവൻ ഉടെലടുത്തത്?

ചാൾസ് ഡാർവിൻ 19-ാം നൂറ്റാണ്ടിൽ ഒരുസിദ്ധാന്തം ആവിഷ്‌കരിച്ചു. അക്കാലത്ത് ശാസ്ത്രലോകത്തെ ഞെട്ടിച്ച ഒരു കണ്ടുപിടിത്തമായിരുന്നു അത്. എന്നാൽ ഏറ്റവും സ്വീകാര്യമായ ഒരു സിദ്ധാന്തമായിട്ടാണ് ഇന്നിത് കണക്കാക്കപ്പെടുന്നത്. ഭൂമിയിൽ ആദ്യത്തെ ജീവനുണ്ടായത് കേവലം ചില തന്മാത്രകൾ കൂടിച്ചേർന്നാണെന്നും അതിൽ നിന്നാണ് (പരിണാമത്തിലൂടെയുംപ്രകൃതിനിർദ്ധാരണത്തിലൂടെയും) ഇന്നു നാം കാണുന്ന സങ്കീർണ്ണമായ ജീവജാലങ്ങൾ ഉണ്ടായതെന്നുമാണ് ഡാർവിൻ നിരീക്ഷിച്ചത്.

പ്രപഞ്ചോൽപത്തി, ദിനോസറുകൾക്കു മുമ്പുളള കാലം, ചിമ്പാൻസികളുമായി നമ്മുക്കുളള ബന്ധം ബഹിരാകാശ പര്യവേഷണം, പരിണാമം, പ്രകൃതിനിർദ്ധാരണം, തുടങ്ങി ഇതുപോലെ നമ്മുടെ വിഞ്ജാനതൃഷ്ണയെ ഉണർത്തുന്ന അനേകം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു നാമെന്ത് നമ്മളെവിടെ എന്ന ഗ്രന്ഥം.സ്വാഗതാ ഡെവ്, സുപ്രിയശേഷാദ്രി എന്നിവരാണ് ഗ്രന്ഥകർത്താക്കൾ. ഡോ നസറുദ്ദീൻ അഹമ്മദ് വിവർത്തനം ചെയ്ത പുസ്തകത്തിന്‍റെ പ്രസാധകർ ഡി.സി. ബുക്സാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.