ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര
Posted On
date_range Updated On
date_range മനം കവർന്ന്, വിസ്മയം തീർത്ത് മെഗാ തിരുവാതിര
മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിച്ചു. നൂറിൽപരം നർത്തകിമാർ പങ്കെടുത്ത മെഗാ തിരുവാതിര കാണാൻ വൻ ജനാവലി എത്തിയിരുന്നു.
നൃത്താധ്യാപകരായ ശുഭ അജിത്തും രമ്യ ബിനോജും ചിട്ടപ്പെടുത്തിയ തിരുവാതിരയുടെ പരിശീലനം രണ്ടുമാസമായി സമാജത്തിൽ നടന്നുവരുകയായിരുന്നെന്ന് പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു.
ശ്രാവണം ചെയർമാൻ എം.പി. രഘു, ജനറൽ കൺവീനർ ശങ്കർ പല്ലൂർ, മെഗാ തിരുവാതിര കൺവീനർ ജയ രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.