പ​രി​മി​തി​ക​ളെ ക​രു​ത്താ​ക്കി​യ ഗാ​നിം

ഖത്തർ ലോകകപ്പ് 2022ന്റെ അംബാസഡർമാരിലൊരാൾ കൂടിയാണ് ഗാനിം അൽ മുഫ്ത എന്ന 20കാരൻ. ലോകത്തുടനീളമുള്ള യുവാക്കളുടെയും സാമൂഹിക മാധ്യമ ഉപയോക്താക്കളുടെയും പ്രചോദന ശക്തിയുമാണ് ഇദ്ദേഹം. ഇൻസ്റ്റഗ്രാമിൽ മാത്രം 30 ലക്ഷത്തിലധികം ഫോളോവർമാർ.

2002 മെയ് അഞ്ചിന് കൗഡൽ റിഗ്രഷൻ സിൻേഡ്രാം (സി.ഡി.എസ്) എന്ന അപൂർവ രോഗാവസ്ഥയോടെ ഇരട്ട സഹോദരന്മാരിലൊരാളായാണ് ഗാനിം അൽ മുഫ്തയുടെ ജനനം. അരക്കു കീഴ്ഭാഗമില്ലെങ്കിലും, വൈകല്യത്തെ തൻെറ ജീവിതം മുരടിപ്പിക്കാൻ അനുവദിച്ചില്ല. പോസിറ്റീവിറ്റിയും നേതൃപാഠവ ശേഷിയുമുപയോഗിച്ച് പ്രതിബന്ധങ്ങളെ മറികടക്കാൻ മുഫ്തക്ക് കഴിഞ്ഞു.


ഇങ്ങനെയാണ് അസാധാരണവും പ്രചോദനാത്മകവുമായ വലിയ വ്യക്തിത്വമായി ഗാനിം അൽ മുഫ്ത ഉയർന്നുവരുന്നത്. നയതന്ത്രജ്ഞനാകുകയെന്ന ലക്ഷ്യത്തോടെ ഇപ്പോൾ പൊളിറ്റിക്കൽ സയൻസിൽ ബിരുദ പഠനത്തിലാണ് ഇദ്ദേഹം. വലിയ വൈകല്യങ്ങളുണ്ടായിട്ടും സ്കൂബ ഡൈവിംഗ്, സ്കേറ്റ് ബോർഡിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ അത്യാധുനിക കായിക വിനോദങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വ്യക്തി കൂടിയാണ് ഗാനിം അൽ മുഫ്ത. നീന്തലിലും ഈ 20കാരൻ മികവ് തെളിയിച്ചിട്ടുണ്ട്.


എല്ലാ വർഷവും യൂറോപ്പിൽ നിന്നും വിദഗ്ധ ശസ്ത്രക്രിയ ചികിത്സ തേടുന്ന ഗാനിം, 60 ജീവനക്കാരുമായി ആറ് ബ്രാഞ്ചുകളുള്ള ഗരിസ്സ ഐസ്ക്രീം കമ്പനിയുടെ ഉടമയാണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുന്നുണ്ടോ. ഇതിലൂടെ ഖത്തറിലൈ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനായും അദ്ദേഹം മാറിക്കഴിഞ്ഞു. ഗൾഫ് മേഖലയിലുടനീളം തെൻറ ബിസിനസ് വിപുലീകരിക്കുകയും വിവിധ രാജ്യങ്ങളിൽ ഫ്രാഞ്ചൈസികൾ തുറക്കുകയുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.


2009ൽ സെഞ്ചുറി ലീഡേഴ്സ് ഫൗണ്ടഷെൻെറ അൺസംഗ് ഹീറോസ് പട്ടികയിലിടം നേടിയ ഗാനിം, 2014ൽ അന്നത്തെ കുവൈത്ത് അമീറായിരുന്ന ശൈഖ് സബാഹ് അൽ അഹ്മദ് അൽ സബാഹിെൻറ അംബാസഡർ ഓഫ് പീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ റീച്ച് ഔട്ട് ടു ഏഷ്യ (റോട്ട)യുടെ ഗുഡ്വിൽ അംബാസഡർ, ചൈൽഡ് ഹുഡ് അംബാസഡർ എന്നീ പദവികളിലും ഖത്തർ ഫിനാൻഷ്യൽ സെൻറർ അതോറിറ്റിയുടെ ബ്രാൻഡ് അംബാസഡറായും ഗാനിം അൽ മുഫ്ത പ്രവർത്തിച്ചു വരുന്നു.


ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന അദ്ദേഹം, വീൽചെയർ ആവശ്യമുള്ള കുട്ടികൾക്ക് സൗജന്യമായി വീൽചെയറുകൾ നൽകുന്നതിനായി ഗാനിം അൽ മുഫ്ത അസോസിയേഷൻ ഫോർ വീൽചെയേഴ്സ് എന്ന ക്ലബും നടത്തുന്നുണ്ട്. കൂടാതെ 'ടെഡ്എക്സ് ഖത്തർ യൂണിവേഴ്സിറ്റി' ഉൾപ്പെടെയുള്ള നിരവധി സുപ്രധാന വേദികളിലുൾപ്പെടെ പൊതുജനങ്ങളുമായി തൻെറ അറിവും പ്രചോദനവും പങ്ക് വെക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. ലോകകപ്പിനായി രണ്ടാമത് നിർമാണം പൂർത്തിയാക്കിയ അൽ ജനൂബ് സ്റ്റേഡിയം ഉദ്ഘാടന ചടങ്ങിലും ഗാനിം അൽ മുഫ്ത പ്രധാന അതിഥിയായെത്തിയിരുന്നു.

Tags:    
News Summary - Story of Ghanim Al Muftah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.