‘ഹം ഹിന്ദുസ്ഥാനി’എന്ന തീമിൽ 21 കലാകാരന്മാർ വരച്ച ചിത്രങ്ങൾ 

മൂവർണത്തിൽ ഇന്ത്യയെ വരച്ച് കലാകാരന്മാർ

ദുബൈ: സ്വാതന്ത്ര്യദിനത്തിന്‍റെ സന്തോഷത്തിലേക്ക് പ്രവേശിച്ച പ്രവാസിസമൂഹത്തോടൊപ്പം ചേർന്ന് ഫെസ്റ്റിവൽ സിറ്റിയിലെ ഫൂനൂൻ ആർട്സ് കൂട്ടായ്മയുടെ വ്യത്യസ്തമായ ആവിഷ്കാരം. 'ഹം ഹിന്ദുസ്ഥാനി' എന്ന തീമിൽ ഇന്ത്യയുടെ പതാകയിലെ മൂവർണത്തിൽ ചിത്രങ്ങൾ വരച്ചാണ് കലാകാരന്മാർ പ്രദർശിപ്പിച്ചത്.

ഈജിപ്ത്, ശ്രീലങ്ക, ലബനാൻ, സിറിയ, തുർക്കി, കാനഡ, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള 21 കലാകാരന്മാരാണ് ചിത്രങ്ങൾ വരച്ചെടുത്തത്. പെപ്പർമിൽ റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ലൈവായാണ് പരിപാടി നടന്നത്.വ്യത്യസ്തമായ കാഴ്ചപ്പാടിലുള്ള ചിത്രങ്ങളാണ് പരിപാടിയിലൂടെ പുറത്തുവന്നത്.

ചിലർ ഇന്ത്യയുടെ പതാക വരച്ചെടുത്തപ്പോൾ, മറ്റു ചിലർ രാജ്യത്തിന്‍റെ ബഹുസ്വരതയും പ്രകൃതിസൗന്ദര്യവുമെല്ലാം അടയാളപ്പെടുത്തുന്ന രീതിയിലാണ് ചിത്രീകരിച്ചത്. ഇന്ത്യയെ കുറിച്ച് പങ്കുവെക്കാനും സംസാരിക്കാനും അവസരമായി പരിപാടി മാറിയെന്ന് ഫൂനൂൻ ആർട്സ് സഹമേധാവിയായ ഫർഹ ഖാൻ പറഞ്ഞു. ചിത്രങ്ങൾ പിന്നീട് ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Artists paint India in three colors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.