ഫൈ​സ​ലിനെ തിരക്കിട്ട് അയോഗ്യനാക്കിയ കേന്ദ്ര സർക്കാറിന് വിധി തിരിച്ചടിയാകും; ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ

ന്യൂ​ഡ​ൽ​ഹി: ല​ക്ഷ​ദ്വീ​പ്​ എം.​പി മു​ഹ​മ്മ​ദ്​ ഫൈ​സ​ലി​നെ വ​ധ​ശ്ര​മ കേ​സി​ൽ കോ​ട​തി ശി​ക്ഷി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ ധൃതി​പ്പെട്ട് അ​യോ​ഗ്യ​നാ​ക്കി ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയ കേന്ദ്രസർക്കാറിന്, ശിക്ഷ റദ്ദാക്കിയ ഹൈകോടതി വിധി തിരിച്ചടിയാകും. എം.പിയെ കുറ്റക്കാര​നെന്ന് കണ്ടെത്തിയ സെഷൻസ് കോടതി വിധിയും 10 വർഷം തടവുശിക്ഷയുമാണ് ഹൈകോടതി സ്റ്റേ ചെയ്തത്.

ര​ണ്ടു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ജ​യി​ൽ​വാ​സ​ത്തി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ എം.​പി-​എം.​എ​ൽ.​എ പ​ദ​വി​യി​ൽ​നി​ന്ന്​ ഉ​ട​ന​ടി അ​യോ​ഗ്യ​രാ​കു​മെ​ന്ന​ 2013ലെ ​സു​പ്രീം​കോ​ട​തി വി​ധി അനുസരിച്ചാണ് എ​ൻ.​സി.​പി നേ​താ​വു കൂ​ടി​യാ​യ​ പി.​പി. മു​ഹ​മ്മ​ദ്​ ഫൈസലിനെ അയോഗ്യനാക്കി ലോ​ക്സ​ഭ സെ​​ക്ര​ട്ടേ​റി​യ​റ്റ്​ വി​ജ്ഞാ​പ​നം പുറപ്പെടുവിച്ചത്. എന്നാൽ, ശി​ക്ഷ സ്​​റ്റേ ചെ​യ്താ​ൽ അ​യോ​ഗ്യ​ത ക​ൽ​പി​ച്ച ന​ട​പ​ടി ഉ​ട​ന​ടി അ​സാ​ധു​വാ​കു​മെ​ന്ന്​ സു​പ്രീം​കോ​ട​തി 2020ൽ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇതുപ്രകാരം ഫൈസലിന്റെ പാർലമെന്റംഗത്വം പുനസ്ഥാപിച്ചുകിട്ടിയേക്കും. അങ്ങനെ വന്നാൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനവും പാഴാകും.

ജ​നു​വ​രി 11നാണ് ക​വ​ര​ത്തി സെ​ഷ​ൻ​സ്​ കോ​ട​തി 10 വ​ർ​ഷ​ത്തെ ത​ട​വു​ വി​ധി​ച്ചത്. രണ്ടുദിവസം കഴിയുന്നതിന് മുമ്പേ ലോ​ക്സ​ഭാം​ഗ​ത്വത്തിൽനിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ് ഉത്തരവിറക്കി. ശി​ക്ഷാ​വി​ധി മേ​ൽ​ക്കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത പോലും ക​ണ​ക്കി​ലെ​ടു​ക്കാ​തെയായിരുന്നു എം.​പി സ്ഥാ​ന​ത്തി​ന്​ ഉ​ട​ന​ടി അ​യോ​ഗ്യ​ത ക​ൽ​പി​ച്ച​ത്​. കോടതി വിധി വന്ന ജ​നു​വ​രി 11 മുതൽ മുൻകാലപ്രാബല്യത്തോടെ അംഗത്വം ന​ഷ്​​ട​പ്പെ​ട്ട​താ​യി വി​ജ്ഞാ​പ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കിയിരുന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ 102 (എ​ൽ) (ഇ) ​അ​നുഛേ​ദം, ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ എ​ട്ടാം വ​കു​പ്പ്​ എ​ന്നി​വ പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി.

കോ​ട​തി​വി​ധി മേ​ൽ​​ക്കോ​ട​തി സ്​​റ്റേ​ ചെ​യ്യാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ക്കാ​തെ പ്ര​തി​പ​ക്ഷ എം.​പി​ക്ക്​ ഉ​ട​ന​ടി അ​യോ​ഗ്യ​ത ക​ൽ​പി​ച്ച​ത്​ രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ വെ​ച്ചാ​ണെ​ന്നാ​ണ്​ വി​മ​ർ​ശ​നം. കാ​ലി​ത്തീ​റ്റ അ​ഴി​മ​തി കേ​സി​ൽ ആ​ർ.​ജെ.​ഡി നേ​താ​വ്​ ലാ​ലു​പ്ര​സാ​ദ്​ യാ​ദ​വി​നെ സി.​ബി.​ഐ കോ​ട​തി ശി​ക്ഷി​ച്ച 2013ൽ ​ആ​ഴ്​​ച​ക​ൾ​ക്കു ശേ​ഷ​മാ​ണ്​ അ​യോ​ഗ്യ​ത ന​ട​പ​ടി ഉ​ണ്ടാ​യ​ത്. സെ​പ്റ്റം​ബ​ർ 30ന്​ ​ലാ​ലു​വി​നെ ശി​ക്ഷി​ച്ചു. എം.​പി സ്ഥാ​ന​ത്തി​ന്​ അ​യോ​ഗ്യ​നാ​ക്കി വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്​ ഒ​ക്​​ടോ​ബ​ർ 21ന്. ​എന്നാൽ, മു​ഹ​മ്മ​ദ്​ ഫൈ​സ​ലി​ന്‍റെ കാ​ര്യ​ത്തി​ൽ വി​ധി ജ​നു​വ​രി 11ന്​; ​അ​യോ​ഗ്യ​ത വി​ജ്ഞാ​പ​നം ര​ണ്ടാം ദി​വ​സമായ ജനുവരി 13ന്.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച പി.​എം. സ​ഈ​ദി​ന്‍റെ മ​രു​മ​ക​ൻ മു​ഹ​മ്മ​ദ്​ സാ​ലി​ഹി​നെ 2009ൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നായിരുന്നു കേസ്. മു​ഹ​മ്മ​ദ്​ ഫൈ​സ​ലിനെ കൂടാതെ സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവരും കേസിൽ പ്രതികളാണ്. നാലുപേർക്കും 10 വ​ർ​ഷം വീതം ക​ഠി​ന​ത​ട​വും ല​ക്ഷം രൂ​പ വീ​തം പി​ഴയുമായിരുന്നു സെഷൻസ് കോടതി ശി​ക്ഷ വിധിച്ച​ത്.

എന്നാൽ, വധശ്രമത്തിന് ഉപയോഗിച്ചെന്ന് പറയുന്ന ആയുധങ്ങൾപോലും കണ്ടെത്തിയിട്ടില്ലെന്നും കേസ് ഡയറിയിലെ വൈരുദ്ധ്യങ്ങൾ കവരത്തി സെഷൻസ് കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്നും ഇവർ ഹൈകോടതിയിൽ ബോധിപ്പിച്ചു. പ്രതികൾ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇവർ ഉടൻ ജയിൽ മോചിതരാകും. 

Tags:    
News Summary - Kerala HC suspends conviction of former Lakshadweep MP Mohammed Faizal in attempt to murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.