Posted On
date_range Updated On
date_range യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ
ചാവക്കാട്: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടപ്പുറം മാട്ടുമ്മൽ ലണ്ടൻ റോഡിൽ പരേതനായ കറുപ്പം വീട്ടിൽ ഹംസയുടെ മകൻ ശനീദാണ് (35) മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്. ബുധനാഴ്ച രാത്രി ഉറങ്ങാനായി റൂമിൽ കയറി വാതിലടച്ച ശനീദ് രാവിലെ ഏറെ വൈകിയിട്ടും എഴുന്നേൽക്കാതായതോടെ വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. മൃതദേഹം ചാവക്കാട് താലൂക്കാശുപത്രിയിൽ.
ഏറെനാൾ ഗൾഫിലായിരുന്ന ശനീദ് കുറച്ചുകാലമായി നാട്ടിലാണ്. വിവാഹമോചിതനാണ്. മാതാവ്: മൈമൂന. മകൻ: ഷാറൂഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.