അരുൺകുമാർ

കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

നെടുമങ്ങാട്: കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സൺഷെയ്ഡിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. നെടുമങ്ങാട് വാണ്ട ചാരുവള്ളിക്കോണം വീട്ടിൽ അരുൺ കുമാർ (37) ആണ് മരിച്ചത്.

കരിപ്പൂരു ക്ഷേത്രത്തിന് സമീപം നിർമിക്കുന്ന കെട്ടിടത്തിൽ നിന്നാണ് വീണത്. തിങ്കളാഴ്ച വൈകീട്ട് 4മണിയോടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ അരുൺ കുമാറിനെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

പരേതരായ ശ്രീധരൻ -ലീലമണി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.


Tags:    
News Summary - Youth dies after falling from building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.