Posted On
date_range Updated On
date_range യുവാവ് കിണറ്റിൽ വീണു മരിച്ച നിലയിൽ
കൊടുങ്ങല്ലൂർ: യുവാവിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂറ്റ് നാരായണമംഗലം കോഴിക്കുളങ്ങര അമ്പലപ്പറമ്പിൽ ശിവരാമന്‍റെ മകൻ അനൂപ് (35) ആണ് മരിച്ചത്.
വീടിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. കൊടുങ്ങല്ലൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.