Posted On
date_range Updated On
date_range ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; റെഡ് അലര്‍ട്ട്
കൽപറ്റ: ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 774.5 മീറ്റര്‍ എത്തിയതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലസംഭരണിയുടെ തിങ്കളാഴ്ചത്തെ അപ്പർ റൂൾ ലെവൽ 775 മീറ്ററാണ്.
ജലനിരപ്പ് അപ്പർ റൂൾ ലെവലിൽ എത്തുന്ന മുറക്ക് ഡാമിലെ അധിക ജലം പുഴയിലേക്ക് ഒഴിക്കിവിടുന്നതിനുള്ള നടപടികൾ ആരംഭിക്കും. നിലവിൽ സെക്കൻഡിൽ 20 മുതൽ 60 ക്യൂബിക്ക് മീറ്റർ വരെ വെള്ളമാണ് ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
നിലവിലെ നീരൊഴുക്ക് തുടരുകയാണെങ്കിൽ മൂന്നു ദിവസത്തിനകം അപ്പർ റൂൾ ലെവൽ ആയ 775 മീറ്ററിൽ എത്താൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.