Posted On
date_range Updated On
date_range പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു
എടക്കര (മലപ്പുറം): ചുങ്കത്തറ മുട്ടിക്കടവിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ, ഉപ്പട ആനക്കല്ല് സ്വദേശി ഷിബിൽ ജിത്ത് എന്നിവരാണ് മരിച്ചത്. ഇവർ മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്.
ഇന്ന് രാവിലെ 7.45 ഓടെ മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.