ട്രാൻസ്​ജെൻഡർ സംഘം​ ശബരിമല ദർശനം പൂർത്തിയാക്കി

പത്തനംതിട്ട:കഴിഞ്ഞ ദിവസം പൊലീസ്​ ശബരിമല ദർശനം തടഞ്ഞ ട്രാൻസ്​ജെൻഡർ സംഘം ഇന്ന്​ ദർശനം പൂർത്തിയാക്കി. തിരുവനന ്തപുരത്തു നിന്ന്​ ഇന്ന്​ നാലുമണിക്കാണ്​ സംഘം ശബരിമലയിലേക്ക്​ യാത്രപുറപ്പെട്ടത്​. നിലയ്ക്കൽ മുതൽ സന്നിധാനം വരെ ​െപാലീസ്​ ഇവർക്ക്​ സുരക്ഷ ഒരുക്കി. രാവിലെ ഏഴര​േയാടെ നിലയ്​ക്കലെത്തിയ സംഘം എട്ടുമണിയോടെ പമ്പയിലും 10 ഒാടെ സന്നിധാനത്തുമെത്തി. യാത്ര സുഗമമായി തന്നെ പൂർത്തിയാക്കാൻ ഇവർക്ക്​ സാധിച്ചു. സന്നിധാനത്ത്​ ദർശനത്തിന്​ ശേഷം അഭിഷേകവും നടത്തിയാണ്​ നാൽവർ സംഘം മലയിറങ്ങിയത്​.

രണ്ടു ദിവസം മുമ്പ്​ പൊലീസ്​ ഇവരെ എരുമേലിയിൽ തടഞ്ഞിരുന്നു. എന്നാൽ അത്​ പൊലീസിന്​ തെറ്റുപറ്റിയതാണെന്നും ട്രാൻസ്​ജെൻഡേഴ്​സി​​​​​​​െൻറ കാര്യത്തിൽ പ്രശ്​നമില്ലെന്ന്​ പൊലീസ്​ അറിയിച്ചതായും ട്രാൻസ്​​െജൻഡറായ അനന്യ പറഞ്ഞു. പൊലീസുകാർക്കുണ്ടായ ആശയക്കുഴപ്പമാണ്​ യാത്ര വൈകുന്നതിന്​ ഇടയാക്കിയതെന്നും അതിൽ മുതിർന്ന ഉദ്യോഗസ്​ഥർ ക്ഷമാപണം നടത്തിയെന്നും അവർ അറിയിച്ചു.

അതേസമയം, ശബരിമലയിലെ നിരോധനാജ്​ഞ ഇന്ന്​ അവസാനിക്കും. സന്നിധാനത്ത്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇന്ന്​ അവസാനിക്കുമെന്നാണ്​ കരുതുന്നത്​.

Tags:    
News Summary - Transgenders to Sabarimala - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.