Posted On
date_range Updated On
date_range കട ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകം വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു
മാത്തൂർ: ആനിക്കോട്ടിലെ ഹോട്ടൽ വ്യാപാരി മാത്തൂർ കൂമുള്ളിത്തൊടി വീട്ടിൽ പരേതനായ ഭാസ്കരെൻറ മകൻ കലാധരൻ (53) കുഴഞ്ഞുവീണ് മരിച്ചു. കണ്ണാടി വടക്കുമുറിയിൽ ശനിയാഴ്ച തുടങ്ങിയ ബേക്കറിയുടെ ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: കനകം. ഭാര്യ: ബിന്ദു. മക്കൾ: ഗൗതം, വിഷ്ണു ഭാസ്കർ, ആദർശ്. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.