Posted On
date_range Updated On
date_range റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു
മരട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച് വില്ലേജ് ഓഫിസിലെ ജീവനക്കാരി മരിച്ചു. കുമ്പളം തുണ്ടിയില്‍ വേണുഗോപാലിന്‍റെ ഭാര്യ ടി.പി. രമ (63) ആണ് മരിച്ചത്. മരട് വില്ലേജ് ഓഫിസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജീവനക്കാരിയാണ്.
വ്യാഴാഴ്ച രാവിലെ 9.30 ഓടെ ദേശീയപാത മുറിച്ചു കടക്കവേ നെട്ടൂര്‍ ഐ.എന്‍.ടി.യു.സി. ജംങ്ഷനു സമീപത്തായിരുന്നു അപകടം. കുമ്പളത്തു നിന്നും സ്‌കൂട്ടറില്‍ വില്ലേജ് ഓഫിസിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചു കടക്കവെ അരൂര്‍ ഭാഗത്തു നിന്നും വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
ഉടനെ മരടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മരടിലെ സ്വകാര്യ ആശുപത്രിയില്‍. മക്കള്‍: ഗ്രീഷ്മ, നന്ദഗോപാല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.