Posted On
date_range Updated On
date_range വയനാട്ടിൽ കടുവയെ കിണറ്റില്‍ ചത്തനിലയില്‍ കണ്ടെത്തി
കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിന്റെ വീട്ടുമുറ്റത്തെ കിണറിലാണ് കടുവയെ കണ്ടത്. പ്രദേശവാസിയായ ബിജുവാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.
കിണറിൽ നിന്നും കടുവയുടെ ജഡം പുറത്തെടുത്തു. കടുവയുടെ ജഡത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വനപാലകർ സംഭവ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.