ഉടമയോടുള്ള വിരോധം തീർക്കാൻ ഫാമിലെ പശുക്കളെ വെട്ടി; മൂന്നാം പ്രതി പിടിയിൽ

നേമം: ഉടമയോടുള്ള വ്യക്തിവിരോധം മൂലം ഫാം ഹൗസിലെ പശുക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ മൂന്നാം പ്രതി പിടിയിൽ. മൈലാടി സ്വദേശി നന്ദു എന്നു വിളിക്കുന്ന ഗോകുൽ (27) ആണ് പിടിയിലായത്.

ആഴ്ചകൾക്ക് മുമ്പായിരുന്നു സംഭവം. പേയാട് ഭാഗത്ത് രാജേഷ് എന്നയാൾ നടത്തുന്ന ഫാം ഹൗസിലെ പശുക്കളെയാണ് മൂന്നംഗസംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. ഒന്നും രണ്ടും പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.

വിളപ്പിൽശാല ഭാഗത്തുവച്ച് മലയിൻകീഴ് സി.ഐ എ.വി.  സൈജു, എസ്.ഐ ആർ. രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Third accused arrested in cow stabbing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.