Posted On
date_range Updated On
date_range ഭർത്താവിന്‍റെ ദേഹത്ത് ആസിഡൊഴിച്ചശേഷം യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി മരിച്ചു
തിരുവനന്തപുരം: ഭർത്താവിന്‍റെ ദേഹത്ത് ആസിഡൊഴിച്ചശേഷം യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം കിളിമാനൂരിന് സമീപം നഗരൂരിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. നഗരൂർ പന്തുവിള സുദിൻ ഭവനിൽ ബിന്ദു (40), റെജിൻ (5) എന്നിവരാണ് മരിച്ചത്. ബിന്ദുവിന്‍റെ രണ്ടാം ഭർത്താവാണ് റെജിൻ.
ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് റെജിലാലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സ്ഥിരം മദ്യപാനിയാണ് റെജിലാൽ. ഇന്നലെ രാത്രിയും വീട്ടിൽ വഴക്കുണ്ടായെന്നാണ് അയൽവാസികൾ പറയുന്നത്. ഒന്നര വർഷം മുമ്പാണ് ഇവർ നഗരൂരിൽ എത്തിയത്. മൃതദേഹങ്ങൾ ചിറയിൻകീഴ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.