എറണാകുളത്ത് സ്വകാര്യ ഷിപ്പ് യാർഡിൽ കപ്പലിന് തീപിടിച്ചു

കൊച്ചി: എറണാകുളത്ത് വൈപ്പിനിൽ കപ്പലിന് തീപിടിച്ചു. സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച ഒരു വിദേശ കപ്പലിലാണ് തീപിടിത്തം ഉണ്ടായത്. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ ബ്ലൂ എന്ന ഷിപ്പ് യാർഡിൽ പുലർച്ച നാലിനാണ് സംഭവം.

എൻജിൻ ഭാഗത്തുനിന്ന് പുകയും തീയും ഉയരുന്നത് നാട്ടുകാർ കാണുന്നത്. അറ്റകുറ്റപ്പണികൾക്കായി കപ്പലിന്റെ മുകൾത്തട്ടിൽ ജോലി നടക്കാതിരുന്ന സമയത്താണ് തീ പടർന്നത്. എന്നാൽ നിമിഷങ്ങൾക്കകം തീ കപ്പലിന്റെ മുകൾ ഭാഗത്തേക്ക് വലിയ തോതിൽ പടരുകയായിരുന്നു.

ഉടനടി അഗ്നിശമന സേനയെ അറിയിക്കുകയും ഏഴോളം യൂനിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തീയണക്കാനുള്ള ശ്രമവും തുടങ്ങി. മണിക്കൂറുകൾ പിന്നിട്ടിട്ടും തീ പൂർണമായും നിയന്ത്രണവിധേയമാക്കാനായിട്ടില്ല. അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കുന്ന ഇലക്ട്രിക്ക് ഉപകരണങ്ങളിൽനിന്ന് തീ പടർന്നുപിടിച്ചതെന്നാണ് സംശയം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കപ്പലിൽ അറ്റകുറ്റപ്പണികൾ നടത്തിവരികയായിരുന്നു. ഇന്നലെ പരീക്ഷണ ഓട്ടം നടത്തിയ കപ്പലായതിനാൽ ഇന്ധനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നതാണ് അഗ്നിസേനയുടെ വലിയ ആശങ്ക. കൂടാതെ, കപ്പലിൽ കെമിക്കലുകളുടെയും മറ്റു ഉൽപന്നങ്ങളുടെയും സാന്നിധ്യമുള്ളതിനാൽ തീ അതിവേഗം പടരാനുള്ള സാധ്യത കൂടുതലാണ്. നിലവിൽ പുറത്തുനിന്ന് വെള്ളമൊഴിച്ച് തണുപ്പിക്കാനുള്ള ശ്രമങ്ങളാണ് അഗ്നിരക്ഷാസേന നടത്തുന്നത്.

Tags:    
News Summary - The fire broke out on a foreign ship that was being brought in for repairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.