Posted On
date_range Updated On
date_range തന്നെ മാറ്റിനിർത്തിയിട്ടില്ല, മുഖ്യമന്ത്രിയെ ഹൈക്കമാന്‍റ് തീരുമാനിക്കും- ചെന്നിത്തല
തിരുവനന്തപുരം: ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി പെട്ടെന്ന് നേതാവായി വന്ന ആളല്ല. തന്നെ മാറ്റിനിര്‍ത്തിയതായി തോന്നുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ല. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച ശേഷം മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്‍റ് തീരുമാനിക്കുംം. മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആരെയും ഉയര്‍ത്തിക്കാട്ടാറില്ലെന്നും ചെന്നിത്തല പറഞ്ഞു. കെ.വി തോമസ് പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പദവി നൽകി ഉമ്മൻചാണ്ടിയെയും നേതൃനിരയിലേക്ക് കൊണ്ടുവന്നതിൽ ഐ ഗ്രൂപ്പിനുള്ളിൽ അമർഷമുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.