Posted On
date_range Updated On
date_range ബി.ജെ.പിയുടെ വിജയം നോട്ട് നിരോധനത്തെ എതിർത്തവർക്കുള്ള മറുപടി -സുരേഷ് ഗോപി
കോഴിക്കോട്: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം നോട്ട് അസാധുവാക്കലിനെ എതിർത്തവർക്കുള്ള മറുപടിയാണെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി.
നോട്ട് അസാധുവാക്കലിനെ എതിര്‍ത്ത കേരളത്തിലെ മോശപ്പെട്ട രാഷ്ട്രീയത്തിനെതിരെയുളള വിജയമാണ് ഉത്തര്‍പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളില്‍ കണ്ടത്. കേരളത്തിലെ ജനങ്ങളല്ല, മറിച്ച് മോശപ്പെട്ട രാഷ്ട്രീയമാണ് നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ നോട്ട് നിരോധനം പ്രഖ്യാപിച്ച സമയത്ത് പിന്തുണയുമായി സുരേഷ് ഗോപി രംഗത്ത് വരുകയും പണം മാറ്റി വാങ്ങുന്നതിനായി ജനങ്ങള്‍ കൂട്ടത്തോടെ ബാങ്കുകളിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അതിനായി ഇനിയും സമയമുണ്ടെന്നും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.