Posted On
date_range Updated On
date_range അങ്കമാലിയിൽ ലോറി ഇടിച്ച് വിദ്യാർഥിനി മരിച്ചു
അങ്കമാലി: ദേശീയ പാതയിൽ അങ്കമാലി ജംങ്ഷനിൽ ലോറി ഇടിച്ച് വിദ്യാർഥിനി മരിച്ചു. കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ നിന്ന് കലോത്സവം കഴിഞ്ഞു മടങ്ങിയ പയ്യന്നൂർ കാമ്പസ് വിദ്യാർഥിനി വടകര താഴെ പാണ്ടി പറമ്പത്ത് പ്രകാശന്‍റെ മകൾ അമയ പ്രകാശ് ടി.പി (20) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിനു സമീപമാണ് അപകടം നടന്നത്.
ഒപ്പമുണ്ടായിരുന്ന പയ്യന്നൂർ ജാനകിനിലയം ശ്രീഹരിക്ക് (20) പരിക്കേറ്റു. ഇയാളെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രാഥമിക ചകിത്സക്ക് ശേഷം വിട്ടയച്ചു. അമയ പ്രകാശിന്റെ മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോർച്ചറിയിൽ. ബിന്ദുവാണ് അമയയുടെ മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.