മുഹമ്മദ് അഷ്റഫ്, മുഹമ്മദ് അമീൻ
Posted On
date_range Updated On
date_range ഷോക്കേറ്റ പിതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനും മരിച്ചു
മലപ്പുറം: ഷോക്കേറ്റ പിതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനും ഷോക്കേറ്റ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ്(50), മകൻ മുഹമ്മദ് അമീൻ (17) എന്നിവരാണ് മരിച്ചത്. ചേന കൃഷിചെയ്തിരുന്ന സ്ഥലത്തിന് ചുറ്റും കാട്ടുപന്നിയെ തടയാൻ സ്ഥാപിച്ച വൈദ്യുതവേലിയില്‍ നിന്നാണ് ഷോക്കേറ്റത്.
പത്തോടെ കൃഷിയിടത്തിലേക്ക് പോയ അഷ്‌റഫിനെ കാണാത്തതിനാല്‍ മകനും മകളും അന്വേഷിച്ച് ചെന്നു. പിതാവ് വീണു കിടക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും ഷോക്കേല്‍ക്കുകയായിരുന്നു. മകള്‍ ബഹളം വെച്ചതോടെ നാട്ടുകാരെത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുബൈദ. മറ്റുമക്കള്‍: അസ് ലം, മുഹ്‌സിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.