Posted On
date_range Updated On
date_range പാട്ടുപാടി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
പെരുമ്പാവൂർ: മൈക്ക് കൈയിൽപിടിച്ച് പാട്ടുപാടി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തു. കോട്ടയം നെച്ചിപ്പൊഴൂർ ഈന്തുങ്കൽപറമ്പിൽ ബി. നിഖിൽമോെൻറ ല ൈസൻസാണ് പെരുമ്പാവൂർ ജോ. ആർ.ടി.ഒ ബി. ഷഫീഖ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ വിദ്യാർഥികളും അധ്യാപകരുമായി കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നു ബസ്.
കഴിഞ്ഞമാസം 27നായിരുന്നു സംഭവം. രാത്രി 10ന് വളപട്ടണത്തെത്തിയപ്പോൾ ഇയാൾ കുട്ടികൾക്കൊപ്പം പാട്ടുപാടുകയായിരുന്നു.
ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഗതാഗതവകുപ്പ് നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.