Posted On
date_range Updated On
date_range എസ്.ആർ ശക്തിധരന്‍റെ മകൻ ഷിലിൻ ശക്തി അന്തരിച്ചു
തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയറ്റ് എഡിറ്ററും സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി മുൻ അംഗവുമായ എസ്.ആർ ശക്തിധരന്‍റെയും ഗീതയുടെയും മകൻ ശാന്തിനഗർ ശക്തിഗീതത്തിൽ (ഹൗസ് നമ്പർ–5) ഷിലിൻ ശക്തി (46) അന്തരിച്ചു. ജർമനിയിലെ ബർലിനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ജർമനിയിൽ ഫിലിപ്സ് മെഡിസിൻ സിസ്റ്റത്തിൽ ഐ.ടി പ്രഫഷണലായിരുന്നു. ഭാര്യ: നസീമ (മീനാക്ഷി). മകൾ: അനന്യ. സഹോദരി: ഷിനോ ശക്തി (അധ്യാപിക, വി.എച്ച്.എസ്.സി കോതമംഗലം). സഹോദരീ ഭർത്താവ്: വിജു (മർച്ചന്‍റ് നേവി).
ഷിലിൻ ശക്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.