പുനലൂർ: പുനലൂരിൽ ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മതിലും സർവിസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞുവീണു. ലോറിക്ക് മുകളിലേക്കാണ് കോൺക്രീറ്റ് പാളിയും മതിലും വീണത്. ചൊവ്വാഴ്ച ഉച്ച മുതൽ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. വൈകിട്ടാണ് അപകടം സംഭവിച്ചത്.
കൂറ്റൻ കോൺക്രീറ്റ് മതിലും സർവിസ് സ്റ്റേഷൻ കെട്ടിടവുമാണ് ഇടിഞ്ഞുവീണത്. വാഹനത്തിനുള്ളിൽ കയറിയിരുന്ന ഷിജുവാണ് മരിച്ചത്. ഇടിവെട്ടിയതിനെ തുടർന്നാണ് ലോറിക്കുള്ളിൽ കയറിയിരിക്കുകയായിരുന്നു. സർവിസ് സ്റ്റേഷനിലെ ജീവനക്കാരനാണ് ഷിജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.