Posted On
date_range Updated On
date_range നബിദിനം: കാസര്‍കോട്ടെ നിരോധനാജ്ഞക്ക് ഇളവ്
കാസര്‍കോട്: ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞക്ക് ഇളവ്. നബിദിനാഘോഷങ ്ങളെ തുടർന്നാണ് ഇളവ് പ്രഖ്യാപിച്ചത്. രാവിലെ 8 മണി മുതൽ 12 മണി വരെ ആണ് നിബന്ധനകളോട് കൂടിയ ഇളവ് നൽകിയിട്ടുള്ളത്. റാല ി വളരെ സമാധാന പരമായി നടത്തേണ്ടതാണെന്നും പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാൻ പാടില്ലെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, ചന്ദേര, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നവംബര്‍ 11ന് രാത്രി 12 മണി വരെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സി.ആര്‍.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.