ശ​ബ​രി​മ​ല​യി​ൽ ആ​ചാ​ര​ലം​ഘ​നം ന​ട​ന്നെ​ന്ന് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്

തിരുവനന്തപുരം: ശബരിമല ശ്രീധർമശാസ്താക്ഷേത്രത്തില്‍ ആചാരലംഘനം നടന്നെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസി‍​െൻറ കണ്ടെത്തൽ. കൊല്ലത്തെ വ്യവസായി സുനിൽ സ്വാമി എന്ന സുനിൽ ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്ന് ഗുരുതരവീഴ്ചയുണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. റിപ്പോർട്ട് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. വിഷു ഉത്സവത്തിനായി ശബരിമല നട നേരേത്ത തുറന്നതിലും പൂജകള്‍ക്ക് അനുമതി നല്‍കിയതിലും വീഴ്ചയുണ്ടായതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

നടന്‍ ജയറാം സോപാനത്തില്‍ ഇടയ്ക്ക കൊട്ടിയത് ചട്ടം ലംഘിച്ചാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതി‍​െൻറ വിശദാംശങ്ങൾ പരിശോധിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്നും വിജിലൻസ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. വിഷു ഉത്സവത്തിനായി ഏപ്രില്‍ 10ന് വൈകീട്ടാണ് നട തുറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇത് മറികടന്ന് ശബരിമല നട അന്നേദിവസം രാവിലെ തുറക്കുകയും വിശേഷാല്‍ പൂജകളുള്‍പ്പെടെ നടത്താന്‍ ഒരാള്‍ക്ക് മാത്രമായി അനുമതി നല്‍കുകയും ചെയ്തു. ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസറുടെ അറിവോടെയാണ് ഇത് സംഭവിച്ചത്. ഇത് വീഴ്ചയാണ്.

കൊല്ലത്തെ വ്യവസായി സുനില്‍ ഈ ദിവസത്തെ പൂജകള്‍ക്കായി നേരേത്ത അനുമതി വാങ്ങിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഉദ്യോഗസ്ഥരും സുനിലും തമ്മില്‍ ധാരണയുണ്ടായിരുന്നു. ആചാരലംഘനം തടയാന്‍ തന്ത്രിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായില്ല. സന്നിധാനത്തെ ഉച്ചപൂജക്കിടെ നടന്‍ ജയറാം ഇടയ്ക്ക കൊട്ടിയത് ആചാരലംഘനമാണെന്നും ഇതേക്കുറിച്ച് ഗൗരവമായ പരിശോധന വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

Tags:    
News Summary - sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.