ചെങ്ങന്നൂർ: ശബരിമലയിൽ പ്രതിഷ്ഠിക്കുന്ന കൊടിമരത്തിെൻറ ആധാരശിലയും വഹിച്ചുള്ള രഥഘോഷയാത്ര ചെങ്ങന്നൂരിൽനിന്ന് പുറപ്പെട്ടു. ചെങ്ങന്നൂർ മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം തൃപ്പല്ലൂരിൽ ബുധനാഴ്ച രാവിലെ ആചാരാനുഷ്ഠാനങ്ങളോടെ ചടങ്ങ് ആരംഭിച്ചു. തന്ത്രി താഴമൺമഠം മഹേഷ് മോഹനര് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ രഥഘോഷയാത്ര ഉദ്ഘാടനം ചെയ്തു.
പ്രത്യേകം തയാറാക്കിയ അലങ്കരിച്ച രഥത്തിൽ ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു ആധാരശിലയുംവഹിച്ചുള്ള ഘോഷയാത്ര പുറപ്പെട്ടത്. ശിൽപികളായ തൃപ്പല്ലൂർ ടി.എൻ. സദാശിവൻ, അനന്ദൻ ആചാരി, ഹരിഹരൻ, നടരാജൻ, പളനി സ്വാമി, അജി, അരുൺ തുടങ്ങിയർ യാത്രക്കൊപ്പം ഉണ്ട്.
വാസ്തു ശാസ്ത്ര വിദഗ്ധൻ തന്ത്രി വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരി, ഹൈകോടതി നിയോഗിച്ച അഡ്വ. കമീഷണർ എ.എസ്.പി. കുറുപ്പ് , ദേവസ്വം മെംബർ കെ. രാഘവൻ, കമീഷണർ രാമരാജ പ്രേമപ്രസാദ്, ചീഫ് എൻജിനീയർ ജി. മുരളീകൃഷ്ണൻ, തിരുവാഭരണം കമീഷണർ എസ്. പാർവതി, പന്തളം കൊട്ടാരം രാജപ്രതിനിധി ശശികുമാര വർമ, പത്തനംതിട്ട കലക്ടർ എസ്. ഗിരിജ, ശബരിമല സ്പെഷൽ കമീഷണർ എസ്. മനോജ്, വൈക്കം ഡെപ്യൂട്ടി ദേവസ്വം കമീഷണർ ഹരീന്ദ്രനാഥ്, അസി. കമീഷണർ എൻ. രാജീവ് കുമാർ, കൊടിമര നിർമാണ സ്പെഷൽ ഓഫിസർ. എസ്. അജിത്ത് കുമാർ, ജി. അരുൺകുമാർ, ദേവസ്വം എസ്.പി രതീഷ് കൃഷ്ണൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, അയ്യപ്പസേവാസംഘം അഖിലേന്ത്യ വൈസ് പ്രസിഡൻറ് അഡ്വ. ഡി. വിജയകുമാർ, സജു ഇടയ്ക്കല്ലിൽ, എം.വി. ഗോപകുമാർ, സിനിമ നടൻ സുധീർ കരമന, വിവിധ ഹൈന്ദവ സംഘടനകൾ, ക്ഷേത്ര ഉപദേശകസമിതികൾ, രാഷ്ട്രീയ-സാമൂഹിക-സംഘടനകൾ എന്നിവയുടെ പ്രവർത്തകർ, വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ അയ്യപ്പഭക്തർ തുടങ്ങിയവർ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 9.30നും 10 നും മധ്യേയാണ് ആധാരശില സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.