Posted On
date_range Updated On
date_range എസ്. രാജേന്ദ്രെൻറ ഭൂമിയുടെ രേഖകൾ പരിശോധന തുടങ്ങി
മൂന്നാർ: കെ.എസ്.ഇ.ബിയുടെ സ്ഥലം കൈയേറി കെട്ടിടം നിർമിച്ചുവെന്ന ആരോപണം നേരിടുന്ന ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രെൻറ ഭൂമി സംബന്ധിച്ച രേഖകളുടെ പരിശോധന തുടങ്ങി.കലക്ടർ ജി.ആർ. ഗോകുലിെൻറ നിർദേശപ്രകാരം റവന്യൂ വകുപ്പാണ് പരിശോധിക്കുന്നത്. 1993ലെ ചട്ടം എട്ട് പ്രകാരം രാജേന്ദ്രെൻറ പട്ടയം വ്യാജമെന്ന് കണ്ടാൽ റദ്ദാക്കുമെന്ന് ജില്ല കലക്ടർ ജി.ആർ. ഗോകുൽ പറഞ്ഞു.
പട്ടയം വ്യാജമാണെന്ന് പറയുന്ന ലാൻഡ് റവന്യൂ കമീഷെൻറ റിപ്പോർട്ട് കണ്ടിരുന്നു. എന്നാൽ, അതിൽ ചട്ടം എട്ട് പ്രകാരമുള്ള നടപടി പൂർത്തിയായിരുന്നില്ല. രാജേന്ദ്രൻ എം.എൽ.എയുടെ വിവാദ ഭൂമിയേക്കുറിച്ച് എഴുതി തയാറാക്കിയ പരാതികളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും ധാരാളം ആളുകൾ വിവാദം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിജസ്ഥിതി അറിയാൻ ചട്ടം എട്ടും കൂടി ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണം നടത്തുമെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.