Posted On
date_range Updated On
date_range റിട്ട. എക്‌സൈസ് പ്രിവന്റ്റീവ് ഓഫിസർ മരത്തിൽ നിന്ന് വീണ് മരിച്ചു
വിതുര: റിട്ട. എക്‌സൈസ് പ്രിവന്റ്റീവ് ഓഫിസർ മൊട്ടമൂട് വിജയവിലാസം വീട്ടില്‍ വിജയന്‍ കാണി (60) മരത്തിൽ നിന്ന് വീണ് മരിച്ചു. പൊന്‍മുടി സീതാതീര്‍ത്ഥം ക്ഷേത്രം കാണിക്കാര്‍ ട്രസ്റ്റ് പ്രസിഡന്റായിരുന്നു.
എക്‌സൈസിലെ സേവനത്തിനിടയില്‍ മുഖ്യമന്ത്രിയുടെ ഗുഡ്‌സര്‍വിസ് മെഡൽ ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മൊട്ടമൂട്ടിലെ വീട്ടുവളപ്പിലെ മരത്തിൽ കയറുന്നതിനിടയിലാണ് വീണത്. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിനുശേഷം വെള്ളിയാഴ്ച സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.