എൽ.പി.എസ്.ടി: അനുകൂല തീരുമാനം വരെ സമരം

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രിയുമായുള്ള ചർച്ചയിൽ അനുകൂലതീരുമാനം വരുംവരെ സെക്രട്ടറിയേറ്റിനുമുന്നിലെ സമരം തുടരാൻ ലോവർ പ്രൈമറി സ്കൂൾ ടീച്ചർ (എൽ.പി.എസ്.ടി) റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ.

ചർച്ചയുടെ തീയതി നിശ്ചയിച്ചില്ല, ചർച്ചക്കു തയാറാണെന്ന് മുഖ്യമന്ത്രിയുടെ ഇടപെടലിനെതുടർന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസാണ് അറിയിച്ചത്. ഈ സാഹചര്യത്തിൽ സമരം തുടരാനാണ് തീരുമാനം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളർമതിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ഉടൻ ചർച്ച നടത്താൻ സർക്കാർ തയാറാകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.

24ാം ദിവസവും ആശുപത്രിയിൽ നിരാഹാരം തുടരുകയാണ് വളർമതി. ആരോഗ്യസ്ഥിതി വിലയിരുത്താൻ മന്ത്രി കെ. മുരളീധരന്റെ നിർദേശപ്രകാരം മെഡിക്കൽ കോളജിലെ മെഡിസിൻ വകുപ്പ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം സംഘം വളർമതിയെ പരിശോധിച്ചു.

ഭക്ഷണം കഴിക്കാത്തതിന്റെയും നിർജലീകരണത്തിന്റെയും പ്രശ്നങ്ങൾ നിലവിലുണ്ട്. ചർച്ചയിൽ അനുകൂലതീരുമാനം ഉണ്ടായാലേ നിരാഹാരം അവസാനിപ്പിക്കൂ എന്നാണ് നിലപാട്. സെക്രട്ടേറിയറ്റിനുമുന്നിലെ സമരപ്പന്തലിൽ ഉദ്യോഗാർഥികളുടെ സമരം 135ാം ദിവസത്തിലേക്കും ഉദ്യോഗാർഥി ജയകൃഷ്ണന്‍റെ നിരാഹാരം ആറാം ദിവസത്തിലേക്കും കടന്നു.

Tags:    
News Summary - LPST: Protest to continue until a favorable decision is reached

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.