കെ. ​സു​ധാ​ക​ര​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് അ​ഴീ​ക്കോ​ട് പ​തി​ച്ച പോ​സ്റ്റ​റു​ക​ൾ

അനിശ്ചിതത്വം തുടരുന്നതിനിടെ കണ്ണൂരിൽ സുധാകരനായി പോസ്റ്ററുകൾ

കണ്ണൂർ: കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിയാരെന്ന അനിശ്ചിതത്വം തുടരുന്നതിനിടെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് വോട്ടഭ്യർഥിച്ച് പോസ്റ്ററുകൾ. കണ്ണൂർ സിറ്റി, അഴീക്കോട് എന്നിവിടങ്ങളിലാണ് കൈപ്പത്തി ചിഹ്നത്തിൽ വോട്ടഭ്യർഥിച്ച് യു.ഡി.എഫിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം വൈകുന്നതിനിടെയാണ് ഒരു വിഭാഗം പ്രവർത്തകർ പോസ്റ്റർ പതിച്ചത്.

കണ്ണൂർ മണ്ഡലത്തിൽ ആരെന്ന കാര്യത്തിൽ ഇപ്പോഴും അന്തിമ തീരുമാനമായില്ല. കെ. സുധാകരന്റെ പേരാണ് ദേശീയ നേതൃത്വത്തിന്റെ പ്രഥമ പരിഗണനയിലുള്ളത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിന് അനുസരിച്ചാണ് കണ്ണൂരും ആലപ്പുഴയും ആരെന്ന കാര്യത്തിൽ വ്യക്തത വരൂ. വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ ആലപ്പുഴയിലോ കണ്ണൂരിലോ മുസ്‍ലിം സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ട്. രണ്ടിടത്തും പല പേരുകളും ഉയർന്നുവരുന്നുണ്ടെങ്കിലും പ്രഖ്യാപനം കാത്തിരിക്കുകയാണ് പ്രവർത്തകർ.

അതിനിടെ, കണ്ണൂരിൽ സുധാകരൻ അല്ലാത്ത ചില സ്ഥാനാർഥികളുടെ പേര് ഉയർന്ന സാഹചര്യത്തിലാണ് സുധാകരൻ അനുകൂലികളുടെ പോസ്റ്റർ പ്രചാരണമെന്നാണ് കോൺഗ്രസിലെ ഇതര ഗ്രൂപ്പുകൾ ഉന്നയിക്കുന്നത്. 2019 തെരഞ്ഞെടുപ്പിലെ ബാക്കിയുള്ള പോസ്റ്ററാണ് ഇതിനായി ഉപയോഗിച്ചതെന്നും ഇവർ പറഞ്ഞു. 

Tags:    
News Summary - Posters for Sudhakaran in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.