കുറുക്കൻെറ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്

കോട്ടയം: പൊൻകുന്നം ചേപ്പുമ്പാറയിൽ കുറക്കൻെറ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു. പ്ലസ് ടു വിദ്യാർഥിയായ സാനിയോക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി ബന്ധുവീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു സംഭവം. കുറുക്കൻെറ മുമ്പിൽനിന്നും ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ ഓടയിൽ വീണു. സാനിയോയുടെ കരച്ചിൽ കേട്ട് സമീപവാസികൾ എത്തിയതോടെ കുറുക്കൻ രക്ഷപ്പെട്ടു.

പ്രദേശത്ത് കുറുക്കൻമാരുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.