Posted On
date_range Updated On
date_range കൂടുതൽ സീറ്റിന് മുസ്ലിം ലീഗിന് അർഹതയുണ്ട്; മറ്റ് സംസ്ഥാനങ്ങളിൽ മതേതര പാർട്ടികളുമായി സഖ്യം -പി.കെ കുഞ്ഞാലിക്കുട്ടി
എറണാകുളം: കേരളത്തിൽ കൂടുതൽ സീറ്റിൽ മത്സരിക്കാൻ മുസ് ലിം ലീഗിന് അർഹതയുണ്ടെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ, ഇതുവരെ സീറ്റ് ചർച്ച ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ച് മറ്റ് സംസ്ഥാനങ്ങളിൽ മത്സരിക്കാനാണ് ലീഗ് ആലോചിക്കുന്നത്. ലീഗ് ഒരു മതേതര പാർട്ടിയാണ്. മറ്റ് മതേതര പാർട്ടികളുമായി സഖ്യമുണ്ടാക്കും. മതേതര പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നതിൽ എന്താണ് തെറ്റെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
കേരളത്തിൽ രണ്ട് സീറ്റിൽ മാത്രമാണ് ലീഗ് മത്സരിച്ചതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിൽ യു.ഡി.എഫ് നേതൃയോഗം ചേരാനിരിക്കെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.