Posted On
date_range Updated On
date_range വിനോദയാത്രക്കിടെ വിദ്യാർഥി മരിച്ചു; മരിച്ചത് പെരുമണ്ണ സ്വദേശി
കോട്ടക്കൽ: കോളജിൽ നിന്നും വിനോദയാത്രക്ക് പോയ വിദ്യാർഥി അപകടത്തിൽ മരിച്ചു. മലപ്പുറം പെരുമണ്ണ പാലച്ചിറമാട് സ്വദേശി പറപ്പാറ സലാമിന്‍റെ മകൻ ഷഹബാസ് അലി (19) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ട്രെയിനിൽ നാട്ടിലേക്ക് വരുന്നതിനിടെ തമിഴ്നാട് സേലത്ത് വെച്ചാണ് അപകടം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
കുടുംബം തമിഴ്നാട്ടിലേക്ക് തിരിച്ചു. മരവട്ടം ഗ്രേസ് വാലി കോളജ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.