Posted On
date_range Updated On
date_range കോൺഗ്രസ് നേതാവ് പനമ്പിള്ളി രാഘവ മേനോൻ നിര്യാതനായി
ചാലക്കുടി: തൃശൂർ ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും ശ്രീ കൂടൽമാണിക്യം ദേവസ്വം ബോർഡ് മുൻ ചെയർമാനുമായിരുന്ന പനമ്പിളളി രാഘവ മേനോൻ (77) നിര്യാതനായി. കാടുകുറ്റി പഞ്ചായത്ത് മുൻ പ്രസിഡന്‍റും ജില്ല പ്ലാനിങ് ബോർഡ് അംഗവുമായിരുന്നു.
ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്‍റും ഐ.എൻ.ടി.യു.സി മുൻ പ്രസിഡന്‍റും നഗരസഭ മുൻ കൗൺസിലറും ചാലക്കുടി വോളിബാൾ ക്ലബിന്‍റെ സാരഥിയും ആയിരുന്നു. ഭാര്യ: ലീല. മക്കൾ: അനീഷ് മേനോൻ (ബഹ്റൈൻ), അർജുൻ മേനോൻ (ദുബൈ). മരുമക്കൾ: രാധിക, സൗമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നഗരസഭ ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.