??????? ???????????? ???? ??????????????????

ആ​ഘോ​ഷ​ച്ചൂ​ര​ലെ​ടു​ത്ത്​ ട്രോ​ള​ന്മാ​ർ

ശ്രീ​​ക​​ണ്​​​ഠ​​പു​​രം: അ​​ധ്യ​​യ​​ന വ​​ർ​​ഷം ഓ​​ൺ​​ലൈ​​നി​​ൽ തു​​ട​​ങ്ങി​​യ​​പ്പോ​​ൾ വ​​ഴ​​ക്കു​​പ​​റ​​യാ​​തെ മ​​ക്ക​​ൾ​​ക്ക് മൊ​​ബൈ​​ൽ ഫോ​​ൺ ന​​ൽ​​കി ര​​ക്ഷി​​താ​​ക്ക​​ൾ. ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി കു​​ട്ടി​​ക​​ളെ നി​​ർ​​ബ​​ന്ധി​​പ്പി​​ച്ച് മൊ​​ബൈ​​ൽ ഫോ​​ണും ടാ​​ബും ലാ​​പ്പു​​മെ​​ല്ലാം പി​​ടി​​പ്പി​​ച്ച ര​​ക്ഷി​​താ​​ക്ക​​ളെ​​യും പു​​തി​​യ അ​​ധ്യ​​യ​​ന സം​​വി​​ധാ​​ന​​ത്തെ​​യും ആ​​ഘോ​​ഷ​​മാ​​​​ക്കാ​​ൻ ട്രോ​​ള​​ന്മാ​​രും മ​​ടി​​ച്ചി​​ല്ല.

എ​​ന്നും മൊ​​ബൈ​​ൽ ഫോ​​ൺ തൊ​​ട​​രു​​തെ​​ന്നു​​പ​​റ​​ഞ്ഞ് ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യി​​രു​​ന്ന ര​​ക്ഷി​​താ​​ക്ക​​ളും അ​​ധ്യാ​​പ​​ക​​രു​​മെ​​ല്ലാം കു​​ട്ടി​​ക​​ളു​​ടെ പി​​ന്നാ​​ലെ ചെ​​ന്ന് ഫോ​​ൺ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ നി​​ർ​​ബ​​ന്ധി​​ക്കു​​ന്ന ര​​സ​​ക​​ര​​മാ​​യ നി​​ര​​വ​​ധി ട്രോ​​ളു​​ക​​ളാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം മു​​ത​​ൽ പ്ര​​ച​​രി​​ച്ച​​ത്.
ഒ​​രി​​ക്ക​​ൽ മൊ​​ബൈ​​ൽ ഫോ​​ണെ​​ടു​​ത്ത് ക​​ളി​​ച്ച​​തി​​ന് അ​​ടി​​കി​​ട്ടി​​യ മ​​ക​​ൻ ഓ​​ൺ​​ലൈ​​ൻ ക്ലാ​​സി​​ന് ഫോ​​ൺ വേ​​ണ്ടെ​​ന്ന് അ​​ച്ഛ​​നോ​​ട് പ​​റ​​യു​​ന്ന​​ത് സി​​നി​​മ​​യി​​ലെ രം​​ഗം ചേ​​ർ​​ത്താ​​ണ് ട്രോ​​ളി​​യ​​ത്.

മു​​ഴു​​സ​​മ​​യ​​വും കു​​ട്ടി​​യെ ടി.​​വി കാ​​ണാ​​ൻ അ​​മ്മ നി​​ർ​​ബ​​ന്ധി​​ക്കു​​ന്ന​​തും ഓ​​ൺ​​ലൈ​​ൻ ക്ലാ​​സി​​നി​​ടെ  കു​​ട്ടി​​യെ എ​​റി​​ഞ്ഞ ചോ​​ക്ക് ക​​മ്പ്യൂ​​ട്ട​​റി​​ൽ കൊ​​ണ്ട​​പ്പോ​​ഴു​​ള്ള  അ​​ധ്യാ​​പ​​ക​െ​ൻ​റ അ​​വ​​സ്ഥ​​യും ക്ലാ​​സി​​നി​​ടെ ഗെ​​യി​​മി​​ന് ക്ഷ​​ണി​​ക്കു​​ന്ന​​തും ഓ​​ൺ​​ലൈ​​ൻ ക്ലാ​​സി​​ൽ യൂ​​നി​​ഫോം വ​​ന്നാ​​ലു​​ള്ള അ​​വ​​സ്ഥ​​യു​​മെ​​ല്ലാം േട്രാ​​ള​​ന്മാ​​ർ ആ​​ഘോ​​ഷി​​ച്ച​​പ്പോ​​ൾ ഓ​​ൺ​​ലൈ​​ൻ ക്ലാ​​സി​​നു പു​​റ​​ത്തും ക​​ല​​വ​​റ​​യി​​ല്ലാ​​തെ ചി​​രി​​മു​​ഴ​​ങ്ങി.

Tags:    
News Summary - Online Class Troll -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.